യുക്മ സൗത്ത് വെസ്റ്റ് കായികമേള മെയ് ഏഴാം തിയതി ടിഡ്‌വര്‍ത്ത് ഓവലില്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെ സൌത്ത് വെസ്റ്റ് ചാമ്പ്യന്‍മാരായ ആന്‍ഡോവര്‍ മലയാളി അസ്സോസിയെഷനാണ് കായിക മേളക്ക് ആതിഥ്യമരുളുന്നത്. കായിക മേളക്ക് വേണ്ടി രൂപ കല്പന ചെയ്ത മനോഹരമായ ലോഗോ യുക്മ ഫെസ്റ്റ് വേദിയില്‍ പ്രകാശനം ചെയ്തു. യുക്മ പ്രസിഡന്റ് ശ്രീ ഫ്രാന്‍സിസ് കവളക്കാട്ടില്‍ സൗത്ത് വെസ്റ്റ് റീജിയണല്‍ ഭാരവാഹികളായ പ്രസിഡന്റ് സുജു ജോസെഫ്, സെക്രെടറി കെ എസ് ജോണ്‍സണ്‍, ട്രഷറര്‍ എബിന്‍ ജോസ് തുടങ്ങിയവര്‍ക്ക് നല്കിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. യുക്മ സെക്രെടറി ശ്രീ സജീഷ് ടോം, യുക്മ ട്രഷറര്‍ ശ്രീ ഷാജി തോമസ്, നാഷണല്‍ കായിക മേള കണ്‍വീനറും ജോയിന്റ് സെച്രെറ്റരിയുമായ ശ്രീ ബിജു പന്നിവേലില്‍, നാഷണല്‍ എക്‌സിക്യുട്ടിവ് അംഗം ശ്രീ ടിറ്റോ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു..
മെയ് ഏഴിന് രാവിലെ 9 മണിക്ക് രജിസ്‌റ്റ്രെഷനോടെ ആരംഭിക്കുന്ന കലാമേള പ്രമുഖ വ്യക്തികള്‍ ഉത്ഘാടനം ചെയ്യും. രാവിലെ നടക്കുന്ന കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റൊടെ ആയിരിക്കും ഉത്ഘാടന ചടങ്ങ് നടക്കുക. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇക്കുറിയും മാര്ച്ച് പാസ്റ്റില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന അസ്സോസിയേഷന് സമ്മാനം നല്‍കുന്നതായിരിക്കും. മികച്ച അത് ലറ്റിക് ട്രാക്കുകളും അനുബന്ധ സൗകര്യങ്ങളും ഉള്ള വിശാലമായ ടിഡ്‌വര്‍ത്ത് ഓവല്‍ കായിക താരങ്ങള്‍ക്ക് മികച്ച അനുഭവമായിരിക്കും. ഏകദേശം മുന്നൂറിലധികം കായിക താരങ്ങളെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശാലമായ കാര്‍ പാര്‍ക്കിങ്ങും മിതമായ നിരക്കില്‍ ഭക്ഷണ ശാലയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ അസ്സോസിയേഷനുകളും പരമാവധി അംഗങ്ങളെ പങ്കെടുപ്പിച്ചു കായിക മേള വന്‍ വിജയമാക്കണമെന്ന് പ്രസിഡന്റ് സുജു ജോസഫ് അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല