വാഷിംങ്ടണ്‍: ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ ചിലവാക്കിയത് 3.2 ലക്ഷം കോടി ഡോളറാണെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധങ്ങള്‍ക്കാണ് ഈ പണമത്രയും ചിലവാക്കിയത്. ഇത് അടുത്തുതന്നെ 4.4ലക്ഷം കോടി ഡോളറാകുമെന്നാണ് ബ്രൗണ്‍ യൂണിവേഴ്‌സിറ്റി പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.
യുദ്ധത്തിന് നേരിട്ട് ചിലവാക്കിയ തുകമാത്രമല്ല ഇത്. യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതുള്‍പ്പെടെയുള്ള മറ്റ് ചിലവുകളും ഇതില്‍പെടും. അടുത്തിടെ ഒബാമ പുറത്തുവിട്ട അഫ്ഗാന്‍ യുദ്ധച്ചിലവുമായി ഏറെ വൈരുദ്ധ്യമുണ്ട് ഈ റിപ്പോര്‍ട്ടിന്.
2001മുതല്‍ യുദ്ധച്ചിലവുകള്‍ക്കായുള്ള പലിശയിനത്തില്‍ തന്നെ 185ബില്യണ്‍ ഡോളറാണ് അമേരിക്ക ചിലവാക്കിയത്. ഏകദേശം 74ബില്യണ്‍ ഡോളര്‍ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാനായി യു.എസ് ചിലവിട്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ അവതരിപ്പിച്ച കോസ്റ്റ് ഓഫ് വാര്‍ എന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
യുദ്ധച്ചിലവുകള്‍ അമേരിക്കന്‍ സാമ്പത്തികനിലയെ ബാധിക്കുന്ന സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല