യൂറോപ്യന്‍ യൂണിയന്റെ (ഇ.യു) വരാനിരിക്കുന്ന നിര്‍ദേശം ഇന്‍ഷുറന്‍സ് തുകനിര്‍ണയിക്കുന്നതിനെ കാര്യമായി ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്.
ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ലിംഗഭേദമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് ഇ.യു നീക്കം. കാര്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയില്‍ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാതായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്‍ഷുറന്‍സ് തുകയെക്കുറിച്ച് മാര്‍ച്ച് ഒന്നിന് ഇ.യു നിര്‍ണായക തീരുമാനം പ്രഖ്യാപിക്കും. നിലവില്‍ പല ഇന്‍ഷുറന്‍സ് കമ്പനികളും സത്രീകള്‍ക്കും പുരുഷനും വെവ്വേറെ നിരക്കാണ് ഈടാക്കുന്നത്.ഇന്‍ഷുറന്‍സ് രംഗത്ത് സ്ത്രീ-പുരുഷന്‍ എന്നീ തരത്തിലുള്ള വിവേചനം ഒഴിവാക്കാനാണ് സാധ്യതയെന്ന് നിലവില്‍ അഭ്യൂഹമുണ്ട്. ഇനി ഇത്തരമൊരു തീരുമാനം എടുത്താലും അത് എന്നുമുതല്‍ നടപ്പില്‍വരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
അതിനിടെ ഇ.യുവിന്റെ നിര്‍ദ്ദേശം എന്തുതന്നെയായാലും അത് സ്വീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞെന്ന് ബ്രിട്ടിഷ് ഇന്‍ഷുറന്‍സ് അസോസിയേഷന്റെ ആക്ടിംങ് മേധാവി മാഗി ഗ്രെയ്ഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല