വിവാഹം സ്വര്‍ഗ്ഗത്തില്‍വെച്ച് നടക്കുന്നുവെന്നൊക്കെയാണ് പറയുന്നത്. അതിനെ തെറ്റിക്കാന്‍ വേണ്ടി പലരും പല കോപ്രായങ്ങളും കാണിക്കാറുണ്ട്. എന്ത് കാണിച്ചാലും വിവാഹം ജീവിച്ചിരിക്കുന്നവര്‍ തമ്മിലാണ് നടക്കുന്നതെന്ന സംഭവത്തെ ആരും അട്ടിമറിച്ചതായിട്ട് തെളിവൊന്നുമില്ല. എന്നാല്‍ അവസാനം അതും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചിരിക്കുന്നത് രണ്ടുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട തന്റെ പ്രതിശ്രുതവരനെത്തന്നെയാണ്. ഇരുപത്തിരണ്ടുകാരിയായ കാരന്‍ ജുമാക്സിന് അപകടത്തില്‍ മരണമടഞ്ഞ തന്റെ പ്രതിശ്രുതവരനെ വിവാഹം കഴിക്കുന്നതില്‍നിന്ന് നിയമം വിലക്കേര്‍പ്പെടുത്തിയില്ല.
ആന്റണി മെയ്‍ലോട്ട് രണ്ടുവര്‍ഷം വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നതിന് വളരെ മുമ്പുതന്നെ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതാണ്. അതുകൊണ്ടുതന്നെ മരണശേഷം ആന്റണിയെ വിവാഹം കഴിക്കണമെന്ന കാരന്‍റെ ആഗ്രഹത്തെ ആര്‍ക്കും തടയാന്‍ സാധിച്ചില്ല. 2007ല്‍ ഇവരുടെ വിവാഹം ഉറപ്പിച്ചു. താമസിയാതെ കാരന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞുണ്ടായി അധികം കഴിയുന്നതിനുമുമ്പുതന്നെ ആന്റണി അപകടത്തില്‍പ്പെട്ട് മരിക്കുകയും ചെയ്തു.
ഇപ്പോള്‍ ഫ്രാന്‍സിലെ ഡിസി ലി ഗ്രോസിലാണ് കാരന്‍ താമസിക്കുന്നത്. ആന്റണിയെ വിവാഹം കഴിക്കണമെന്ന കാരന്റെ അഭ്യര്‍ത്ഥന ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി തന്നെയാണ് അംഗീകരിച്ചത്. ശുഭ്രവസ്ത്രങ്ങള്‍ ധരിച്ചുവന്ന കാരന്‍ തനിക്ക് ആന്റണിയോടുള്ള പ്രണയം വെളിപ്പെടുത്തി. എന്റെ ആദ്യത്തേയും അവസാനത്തേയും കാമുകനാണ് ആന്റണിയെന്ന് കാരന്‍ പറഞ്ഞു. നാലുവര്‍ഷത്തെ തങ്ങളുടെ പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു കുഞ്ഞുമുണ്ട്. ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിനിര്‍ത്തി താന്‍ ആന്റണിയെ വിവാഹം കഴിക്കുന്നതായി പ്രഖ്യാപിക്കുയും ചെയ്തു കാരന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല