ചെറുപ്പക്കാരായ ഡ്രൈവര്‍മാരുടെ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പതു ശതമാനത്തോളം വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്.പതിനേഴിനും ഇരുപത്തി രണ്ടിനുമിടയില്‍ പ്രായമുള്ളവരുടെ വാര്‍ഷിക പ്രീമിയം ശരാശരി 2400 പൗണ്ടില്‍ നിന്നും 3600 പൗണ്ടായി ഉയരുമെന്നാണ് പ്രമുഖ അക്കൌണ്ടന്‍സി ഫേമായ മസാര്‍സ് പറയുന്നത്.
ഈ പ്രായതിലുള്ളവരുടെ ക്ലെയിമുകള്‍ വര്‍ധിച്ചതിനാലാണ് ഇത്തരത്തിലുള്ള ഒരു നീക്കം. ഇതോടെ ഇന്‍ഷുറന്‍സ് ഇല്ലാതെ വണ്ടിയോടിക്കുന്ന യുവ ഡ്രൈവര്‍മാരുടെ എണ്ണം കൂടുമെന്നും മസാര്‍സ് മുന്നറിയിപ്പു നല്‍കുന്നു.എന്നാല്‍ ജോലിക്കും പോകാനും മറ്റാവശ്യങ്ങള്‍ക്കും കാര്‍ ആവശ്യമായതിനാല്‍ പ്രീമിയം വര്‍ധന അല്ലാതെ മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കണ്ടെത്തണമെന്ന് മസാര്‍സിലെ ക്രെയിഗ് സ്കാര്‍ ആഹ്വാനം ചെയ്തു.
ഇപ്പോള്‍ യു കേയിലുള്ള യുവ തലമുറ മലയാളികള്‍ എല്ലാവരും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയുടെ വിഷമതകള്‍ അറിയുന്നവരാണ്.അച്ഛനും അമ്മയ്ക്കും മൂത്ത മകനും കൂടി പ്രതിവര്‍ഷം 5000 പൌണ്ട് കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം മാത്രമടയ്ക്കുന്ന നിരവധി മലയാളി കുടുംബങ്ങള്‍ യു കെയിലുണ്ട്.ഇത്തരരക്കാര്‍ക്ക് ഇരുട്ടടടിയാവുകയാണ് പുതിയ വാര്‍ത്തകള്‍.അതിനിടെ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ വീട്ടില്‍ കിടന്നാലും പിടിച്ചെടുത്തു നശിപ്പിക്കാനുള്ള നിയമം കഴിഞ്ഞയാഴ്ച നിലവില്‍ വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല