അലക്‌സ് വര്‍ഗീസ്: യുവാവിന് കൈത്താങ്ങായി ലണ്ടന്‍ സെന്റ് തോമസ് യാക്കോബിറ്റ് ചര്‍ച്ച്. പിറവം സ്വദേശിയായ ജിജോ ജോണ്‍ മധുരയില്‍ എന്ന യുവാവിന് ചികിത്സാ സഹായത്തിന് രാജാധിരാജ സെന്റ് മേരീസ് യാക്കോബൈറ്റ് സുറിയാനി കത്തീഡ്രല്‍ വികാരി ഫാ. സൈമണ്‍ ചെള്ളിക്കാട്ടില്‍ (കോര്‍ എക്കിസ്‌കോപ്പ്) നേതൃത്വത്തില്‍ ലണ്ടന്‍ സെന്റ് തോമസ് യാക്കോബൈറ്റ് സുറിയാനി ചര്‍ച്ച് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ലണ്ടന്‍ സെന്റ് തോമസ് യാക്കോബൈറ്റ് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക ചര്‍ച്ച് വികാരി അനീഷ് അച്ചന് ട്രസ്റ്റി കാവുങ്ങാപ്പിള്ളി കൈമാറി. (123481 രൂപ). കൂടാതെ ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, സെക്രട്ടറി സന്തോഷ് അലക്‌സാണ്ടര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല