കാലിഫോര്‍ണിയ: അമേരിക്കയില്‍ തുടരുന്ന സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തില്‍ ഓരോ മാസവും ശരാശരി എട്ട് ബാങ്കുകള്‍ അടച്ച് പൂട്ടുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഈ വര്‍ഷം ഇത് വരെ 64 ബാങ്കുകള്‍ അടച്ച് പൂട്ടിയെന്നാണ് ഔദ്യോഗിക കണക്ക്.
ആഗസ്റ്റില്‍ മാത്രം മൂന്ന ബാങ്കുകളാണ് അടച്ച് പൂട്ടിയത്. ദ ഫസ്റ്റ് നാഷണല്‍ ബാങ്ക് ഓഫ് ഒലാതെ, ബാങ്ക് ഓഫ് വൈറ്റ്മാന്‍, ബാങ്ക് ഓഫ് ഷോര്‍വുഡ് എന്നീ ബാങ്കുകളാണ് ഈ മാസം മാത്രം അടച്ച് പൂട്ടിയത്. 8000ത്തോളം അമേരിക്കന്‍ ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് ഡെപ്പോസിറ്റ് നല്‍കുന്ന ദ ഫെഡറല്‍ ഡപ്പോസിറ്റ് ഇന്‍ഷുറന്‍സ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഈ മൂന്ന് ബാങ്കുകള്‍ അടച്ച് പൂട്ടിയതോടെ ഫെഡറല്‍ ഏജന്‍സിക്ക് 277 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. അടുത്തിടെ ക്രഡിറ്റ് റേറ്റിംഗ് ധനകാര്യ ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ് ആന്‍ഡ് പുവര്‍) അമേരിക്കയുടെ ക്രഡിറ്റ് റേറ്റിംഗ് ‘എ എ എ’ യില്‍ നിന്നും ‘എ എ പ്ലസ്’ലേക്ക് താഴ്ത്തിയിരുന്നു.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നതാണ് എസ് ആന്‍ഡ് പിയുടെ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യു.എസില്‍ കഴിഞ്ഞവര്‍ഷം മാത്രം 157 ബാങ്കുകളാണ് അടച്ച് പൂട്ടിയത്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല