ന്യൂയോര്‍ക്ക്: ആഗസ്റ്റ് 29ന് ആരംഭിക്കുന്ന യു എസ് ഓപ്പണില്‍ സെര്‍ബിയയുടെ നൊവാക് ദ്യേക്കോവിച്ചിന് ഒന്നാം സീഡ്. ഇതാദ്യമായാണ് യു.എസ് ഓപ്പണില്‍ ദ്യോക്കോവിച്ച് ഒന്നാം സീഡാവുന്നത്.
നിലവിലെ ചാംപ്യനായ റാഫേല്‍ നദാലാണ് ടൂര്‍ണ്ണമെന്റിലെ രണ്ടാം സീഡ്. അഞ്ച് തവണ യു എസ് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡററാണ് മൂന്നാം സീഡ്. ഫെഡറര്‍ക്ക് പിന്നിലായി ബ്രിട്ടന്റെ ആന്‍ഡി മുറെയാണ് നാലാം സീഡ്.
സീഡ് ചെയ്യപ്പെട്ട 32താരങ്ങളില്‍ രണ്ട് മുന്‍ കിരീട ജേതാക്കളുണ്ട്. പതിനെട്ടാം സീഡായ അര്‍ജന്റീനയുടെ ഡെല്‍ പിട്രോയും ഇരുപത്തി ഒന്നാം സീഡായ അമേരിക്കയുടെ ആന്‍ഡി റോഡിക്കും.
ഇത് വരെ യു.എസ് ഓപ്പണ്‍ കിരീടം നേടിയിട്ടില്ലാത്ത ദ്യോക്കോവിച്ച സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സീസണിലാകെ 57 മത്സരം കളിച്ചതില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ലോക ഒന്നാം നമ്പറായ ദ്യോക്കോവിച്ച് തോറ്റത്.
ഈ വര്‍ഷം ആസ്‌ട്രേലിയന്‍ ഓപ്പണും, വിംബിള്‍ഡണ്‍ കിരീടവും താരം സ്വന്തമാക്കിയിരുന്നു. കിരീടനേട്ടത്തോടെ ഈ വര്‍ഷത്തെ ഒടുവിലത്തെ ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റും അവസാനിപ്പിക്കാമെന്നാണ് സെര്‍ബ് താരം കരുതുന്നത്.
എന്നാല്‍ പരിക്ക് താരത്തിന്റെ കുതിപ്പിന് വിലങ്ങ് തടിയാകുമോ എന്ന സംശയമുണ്ട്. കഴിഞ്ഞയാഴ്ച നടന്ന സിന്‍സിനാറ്റി ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ ആന്‍ഡി മുറെക്കെതിരായ ഫൈനലല്‍ മതസരത്തിനിടെ തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് ദ്യോക്കോവിച്ച് കളി പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങിയിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല