ഫീസ് ഉയര്‍ത്തുന്നതിനെക്കുറിച്ചുള്ള വിവാദം ചൂടുപിടിക്കേ യു.കെയിലെ ഏറ്റവും താണനിലവാരത്തിലുള്ള യൂണിവേഴ്‌സിറ്റിയും ഉയര്‍ന്ന നിലവാരത്തിലുള്ള ഫീസാണ് ഈടാക്കുകയെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ സൗത്ത്ബാങ്ക് യൂണിവേഴ്സ്റ്റിയാണ് ഒരുവര്‍ഷം ഫീസായി 80,00 പൗണ്ട് ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ലീഗ് പട്ടികയില്‍ 113ാം സ്ഥാനത്തുള്ള യൂണിവേഴ്‌സിറ്റിയാണിത്. എന്നിട്ടും ഓക്‌സ്‌ഫോര്‍ഡ് കേംബ്രിഡ്ജ് എന്നീ യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്ന നിരക്കുതന്നെ തുടരാനാണ് സൗത്ത്ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാറില്‍ നിന്നുള്ള സഹായം നിലച്ചതോടെ നിലനില്‍ക്കാന്‍ പാടുപെടുകയാണെന്നും ഈ സാഹചര്യത്തിലാണ് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതെന്നുമാണ് യൂണിവേഴ്‌സിറ്റി പറയുന്നത്. ചെലവുചുരുക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം എത്രത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമാകുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍ രാജ്യത്തെ ഉന്നത യൂണിവേഴ്‌സിറ്റികള്‍ മാത്രമാണ് ഉയര്‍ന്ന ഫീസ് ഈടാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഫീസ് നിരക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച 30 യൂണിവേഴ്‌സിറ്റികളില്‍ 22ഉും ഉന്നത നിരക്കാണ് ഈടാക്കുക. അതിനിടെ കൂടിയാലോചനയൊന്നുമില്ലാതെ ഫീസ് നിരക്ക് ഉയര്‍ത്തരുതെന്ന് വൈസ്ചാന്‍സലര്‍മാരോട് യൂണിവേഴ്‌സിറ്റി മന്ത്രി ഡേവിഡ് വില്ലെറ്റ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. ആവറേജ് ഫീസ് നിരക്ക് 7500 പൗണ്ട് വരെ മാത്രമേ ആകാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഫുള്‍ടൈം അണ്ടര്‍ഗ്രാഡ്വേറ്റ് കോഴ്‌സുകള്‍ക്ക് യൂണിവേഴ്‌സിറ്റി 8450 പൗണ്ട് ഈടാക്കുമെന്ന് സൗത്ത്ബാങ്കിന്റെ വൈസ് ചാന്‍സലര്‍ മാര്‍ട്ടിന്‍ ഇയര്‍വിക്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല