ലണ്ടന്‍: നാല് വര്‍ഷത്തിനുള്ളില്‍ യു.കെയില്‍ നിന്നും സ്‌കോട്ട്‌ലാന്റ് പുറത്തുപോകുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സ്‌കോട്ടാലാന്റ് നാഷണല്‍ പാര്‍ട്ടി ചരിത്ര വിജയം നേടിയതാണ് സ്‌കോട്ട്‌ലാന്റ് പുറത്തുപോകുമെന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തിപകരുന്നത്.
2015ല്‍ സ്വാതന്ത്രമാവുന്നതിനെക്കുറിച്ച് ഹിതപരിശോധനനടത്തുമെന്ന് എസ്.എന്‍.പി നേതാവ് അലക്‌സ് സാല്‍മണ്ട് ഉറപ്പുനല്‍കി. തങ്ങളിലുള്ള വിശ്വാസം സ്‌ക്കോട്ട്‌ലാന്റ് ജനത വീണ്ടെടുത്തതുപോലെ ജനങ്ങളെ ഞങ്ങളും വിശ്വസിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
1999ല്‍ സ്‌കോട്ടിഷ് പാര്‍ലമെന്റെ രൂപീകരിച്ചതിനുശേഷം വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുന്ന ആദ്യപാര്‍ട്ടിയാണ് എസ്.എന്‍.പി. വോട്ടിന്റെ 45% മാത്രം നല്‍കി ലിബറല്‍ ഡെമോക്രാറ്റുകളെയും, ലേബര്‍ പാര്‍ട്ടിയെയും എസ്.എന്‍.പി തകര്‍ത്തുകളഞ്ഞു.
129 മെമ്പര്‍മാരില്‍ 69 സീറ്റുകള്‍ നേടിയാണ് എസ്.എന്‍.പി വിജയം ഉറപ്പിച്ചത്. ലേബര്‍ കഷ്ടിച്ച് 37 സീറ്റുകളും, ലിബറല്‍ ഡെമോക്രാറ്റുകള്‍ അഞ്ച് സീറ്റുകളുമാണ് നേടിയത്. വെയില്‍സില്‍ ലേബര്‍ 60ല്‍ 30 സീറ്റുകളാണ് നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല