ജോസ് മാത്യു ലിവര്‍പൂള്‍
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയണല്‍ മൂന്നാമതു ഫാമിലി കോണ്‍ഫറന്‍സിന്റെ ലോഗോ ബ്രിസ്‌റ്റൊള്‍, എല്‍ദൊ മോര്‍ ബെസ്സേലിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ ജൂലൈ 3 നു വി. കുര്‍ബാനാനന്തരം ബഹു. ഫാ. ജിബി ഇച്ചിക്കൊട്ടില്‍ പ്രകാശനം ചെയ്തു.
2011 ഒക്‌റ്റൊബര്‍ 1 , 2 തീയതികലില്‍ ബ്രിസ്‌റ്റൊള്‍ ഇടവകയുടെ ആഥിധേയത്തില്‍ നടത്തുന്ന ഫാമിലി കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ യു.കെ.യുടെ പാത്രയാര്‍ക്കല്‍ വികാരി ആഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് തിരുമേനി യുടെ നേതൃത്ത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
സഭാമക്കളെല്ലാവരും നേരത്തേതന്നെ അവധികള്‍ ക്രമീകരിച്ചു ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുത്തനുഗ്രഹീതരാണമെന്നു യു. കെ. റിജീയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല