ലണ്ടന്‍: യു.കെ.കെ.സി.എയുടെ ദശാബ്ദി കണ്‍വന്‍ഷനു വിശിഷ്ടാതിഥികളായി ചലച്ചിത്രതാരം റീമാ കല്ലുങ്കലും, കീബോര്‍ഡ് വിദഗ്ധന്‍ സ്റ്റീഫന്‍ ദേവസിയും പങ്കെടുക്കുമെന്ന് യു.കെ.കെ.സി.എ ജനറല്‍ സെക്രട്ടറി സ്റ്റെബി ചെറിയാക്കല്‍ അറിയിച്ചു. യു.കെ.കെ.സി.എയുടെ ദശാബ്ദി കണ്‍വന്‍ഷനും കോട്ടയും അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളും സംയുക്തമായാണ് ജൂലൈ 23ന് നോട്ടിംഗ്ഹാമിലെ ന്യൂവാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്നത്.
നാല്‍പത്തിമൂന്ന് യൂണിറ്റുകളില്‍ നിന്നുള്ള കുടുംബാഗങ്ങളാണ് കണ്‍വന്‍നില്‍ പങ്കെടുക്കുക. കണ്‍വന്‍ഷനോടനുബന്ധിച്ച് സാമുദായിക പാരമ്പര്യവും തനിമയും വിളിച്ചോതുന്ന സാമുദായിക റാലി, വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, പൊതുസമ്മേളനം എന്നിവയാവും കണ്‍വന്‍ഷന്റെ മുഖ്യ പരിപാടികള്‍. കോട്ടയം അതിരൂപതാ സഹായമെത്രാന്‍മാര്‍ ജോസഫ് പണ്ടാരശ്ശേരി രൂപതയില്‍ നിന്നുള്ള മറ്റ് വൈദികര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. യു.കെ.കെ.സി.എ പ്രസിഡന്റ് ഐന്‍സ്റ്റീന്‍ വാലയിലിന്റെ നേതൃത്വത്തില്‍ ഷെല്ലി നീണ്ടൂര്‍, സ്റ്റെബി ചെറിയാക്കല്‍, വിനോദ് മാണി, ഷാജി വാരാക്കുടി, ജോസ് പരപ്പനാട്ട് എന്നിവരടങ്ങുന്ന നേതൃനിരയാണ് കണ്‍വന്‍ഷന് ചുക്കാന്‍ പിടിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല