സിനു തോമസ് മുപ്രാപ്പള്ളില്‍ : യു കെ കെ സി എ തിരഞ്ഞെടുപ്പ് : ബിജു മടക്കക്കുഴി പ്രകടന പത്രിക പുറത്തിറക്കി. അടുത്ത മാസം നടക്കുന്ന യു കെ കെ സി എ കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന മത്സരിക്കുന്ന ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള ബിജു അബ്രഹാം മടക്കക്കുഴി പ്രകടന പത്രിക പുറത്തിറക്കി
ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന ബര്‍മിംഗ്ഹാം യൂണിറ്റിന്റെ യോഗത്തില്‍ വച്ച് യു കെ കെ സി എ ബര്‍മിംഗ്ഹാം യൂണിറ്റിന്റെ പ്രസിഡന്റ് ജെസ്സിന് ജോണ്‍ മുന്‍ പ്രസിഡന്റ് സിബി ജോസെഫിന് കൈമാറിയാണ് പ്രകടന പത്രികയുടെ ഔദ്യോകിക പ്രകാശനം നിര്‍വഹിച്ചത്.
സമുദായ സ്നേഹത്തിന്റെ മൂലക്കല്ലില്‍ പടുത്തുയര്‍ത്തി ഓരോ ക്നാനായക്കാരന്റെയും സ്വകാര്യ അഭിമാനമായി മാറിയ ഡഗഗഇഅ യുകെയിലെ പ്രവാസ ജീവിതത്തിലും ക്നാനായ പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ സ്തുത്യര്‍ഹമായ പങ്കാണ്വ വഹിച്ചുകൊണ്ടിരിക്കുന്നത്. യു കെയിലെ പ്രതികൂല സാഹചര്യങ്ങളില്‍ വിശ്വാസപരമായി നിലനില്ക്കാനും
വരുംതലമുറയില്‍ വിശ്വാസദീപ്തി പരത്താനും ഡഗഗഇഅ കൂടുതല്‍ കരുത്തു നേടേണ്ടതുണ്ട്.
ഇത്തരുണത്തില്‍ സംഘടനാ നേതൃത്വത്തിലും യുകെയിലെ സാമൂഹിക രംഗങ്ങളിലും കഴിഞ്ഞ ഒരു ദശാബ്ദമായി തന്റേതായ
വ്യക്തിമുദ്ര പതിപ്പിച്ച ബിജുവിന്റെ നേതൃപാടവവും പ്രവര്‍ത്തന പരിചയവും സമുദായത്തിന് മുതല്‍ക്കൂട്ടാവുമെന്ന് കരുതപ്പെടുന്നു.
താഴെപ്പറയുന്നവയാണ് ബിജു മടക്കക്കുഴിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍
1. ക്നാനായ ചാപ്ലിയന്സി
2. ക്നാനായ നഗര്‍/ക്നാനായ വില്ലേജ്
3. ആസ്ഥാന മന്ദിരത്തിന്റെ വിപുലീകരണം
4. നാഷണല്‍ റിസോഴ്സ് ടീം
5. പ്രീ മാരിയേജ് കോഴ്സ്/ദൈവവിളി ക്യാമ്പ്
6. വനിതാ സംഘടനയുടെ സ്വയം ശാക്തീകരണം
7. അവാര്‍ഡ് നൈറ്റ് /കലാമേള/കായിക മേള
8. വാര്‍ഷിക കണ്വന്ഷന്
9. കുട്ടികള്ക്കാ യി വര്ക്ക്ം ഷോപ്പും കരിയര്‍ ഗൈഡന്‍സും
10. അഖില യുകെ അടിസ്ഥാനത്തില്‍ ബാഡ്മിന്റണ്‍ ടൂര്ണ്മെന്റ്
11. യു കെ കെ സി വൈ എല്‍ അംഗങ്ങള്‍ക്കു ള്ള മാര്‍ഗ നിര്ദ്ദേ ശവും പിന്തുണയും
സമുദായത്തിന്റെ പുരോഗതിക്കായി ക്രിയാത്മകമായ നിര്‍ദേശങ്ങളും നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള ഒരു പിടി വാഗ്ദാനങ്ങളും നിരത്തിയാണ് ശ്രീ ബിജു മടക്കക്കുഴി മത്സര രംഗത്ത് എത്തുന്നത്.
സഭയോടും സമുദായത്തോടും ചേര്‍ന്ന് നിന്നുകൊണ്ട് വിശ്വാസപരമായ നിലനില്‍പ്പിന് വേണ്ടി യുവതലമുറയെ
വളര്‍ത്തിയെടുക്കുവാനും സംഘടനയെ കൂടുതല്‍ ഉന്നതങ്ങള്‍ എത്തിക്കുവാനും സാധിക്കുമെന്ന്ശ്രീ ബിജു വിശ്വസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല