ലണ്ടന്‍: യു.കെ.കെ.സി.എ ദശാബ്ദി ദീപശിഖാ പ്രയാണത്തിന് ലണ്ടനില്‍ അത്യുജ്ജല തുടക്കം. ക്‌നാനായ തനിമയുടെ കൂട്ടായ്മയും ഐക്യവും പ്രകടമായ സമ്മേളനത്തില്‍ ഇന്നലെ ദശാബ്ദി പ്രയാണത്തിന് തുടക്കം കുറിച്ചു. യു.കെ.കെ.സി.എ യുടെ അമരക്കാരും തുടക്കക്കാരും ലണ്ടനിലെ മുഴുവന്‍ ക്‌നാനായ മക്കളും അണി നിരന്ന വേദിയിലാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. മാര്‍തോമ്മന്റെ ഈണവും നടവിളിയുടെ താളവും മുഴുവന്‍ ക്‌നാനായ മക്കളുടെയും ഐക്യവും സമന്വയിച്ചപ്പോള്‍ പാരമ്പര്യത്തിന്റെയും തനിയമയുടെയും ഐക്യത്തിന്റെ നാളമായി ദീപശിഖ മാറി. പ്രൗഡഗംഭീരമായ സദസിലാണ് ദീപശിഖക്ക് നാളം പകര്‍ന്നത്. തികഞ്ഞ ആത്മീയത നിറഞ്ഞ അന്തരീക്ഷത്തില്‍ ഫാ. സജി തോട്ടത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷമായിരുന്ന ദീപശിഖക്ക് തെളിഞ്ഞത്. യു.കെ.കെ.സി.എ പ്രസിഡന്റ് ഐസ്റ്റീന്‍ വാലയില്‍, ജനറല്‍ സെക്രട്ടറി സ്‌റ്റെബി ചെറിയാക്കല്‍, ട്രഷറര്‍ ഷാജി വാരാക്കുടി, എല്‍.കെ.സി.എ പ്രസിഡന്റ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി മാത്യൂ ഏബ്രഹാം, ട്രഷറര്‍ സുനില്‍ തോമസ് എന്നിവര്‍ അണി നിരന്ന വേദിയില്‍ യു.കെ.കെ.സി.യുടെ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്ട് ദീപ ശിഖ ഏറ്റുവാങ്ങി മാഞ്ചസ്റ്ററിലേക്ക് കൊണ്ടുപോയി. മാര്‍ച്ച് 27 ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന എം.കെ.കെ.സി.എ സമ്മേളനത്തില്‍ വച്ച് അതാത് യൂണിറ്റ് ഭാരവാഹികളും ദീപശിഖ ഏറ്റുവാങ്ങും. തുടര്‍ന്ന് എല്ലാ യൂണിറ്റുകളിലും പ്രയാണം പൂര്‍ത്തിയാക്കി ജൂലൈയില്‍ നോട്ടിങ്ഹാമില്‍ നടക്കുന്ന ദശാബ്ദിയാഘോഷത്തിന് തിരി തെളിക്കും.
പിന്നിട്ട പത്തുവര്‍ഷത്തിന്റെ ചരിത്രം ദീപശിഖാ പ്രയാണത്തിന് മുന്നോടിയായി റെജി മഠത്തിലേട്ടും ഐസ്റ്റീനും സ്‌റ്റെബിയും ഹൃസ്വമായി വിവരിച്ചു. വളരെ എളിയ രീതിതില്‍ തുടങ്ങിയ സംഘട യു.കെ.യിലെ മുഴുവന്‍ സംഘടനകള്‍ക്കും മാതൃകയാകുന്ന വന്‍ പ്രസ്ഥാനമായി മാറിയതായി റെജി മഠത്തിലേട്ട് ചൂണ്ടിക്കാട്ടി. ക്‌നാനായക്കാരുടെ ഐക്യവും സ്‌നേഹവുമാണ് യു.കെ.കെ.സി.എയുടെ വളര്‍ച്ചക്ക് പിന്നിലെന്ന് ഐസ്റ്റീന്‍ പറഞ്ഞു. കൂടുതല്‍ കരുത്തോടെയും യു.കെ.യിലെ മുഴുവന്‍ ക്‌നാനായക്കാരെയും കോര്‍ത്തിണക്കി യു.കെ.കെ.സി.എ കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകുമെന്ന് ജനറല്‍ സെക്രട്ടറി സ്‌റ്റെബിയും ട്രഷറര്‍ ഷാജി വാരാക്കുടിയും പറഞ്ഞു. തുടര്‍ന്ന് കണ്ണിനും കാതിനും കുളിര്‍മ പകര്‍ന്ന കലാമേളങ്ങളോടെ എല്‍.കെ.സി.എ യുടെ ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ നടന്നു. കരോള്‍ ഗാനമല്‍സരങ്ങളും കുട്ടികളുടെ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മിഴിവ് പകര്‍ന്നു. ഉച്ചഭക്ഷണത്തിന് ശേഷം ആരംഭിച്ച കലാപരിപാടികള്‍ രാത്രി വൈകുന്നതുവരെ നീണ്ടു. കരോള്‍ ഗാനമല്‍സരത്തിലെ ജേതാക്കള്‍ക്കും റാേഫല്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ ജേതാക്കളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെന്റ് മേരീസ് ഇന്റര്‍നാഷണല്‍ എം.ഡി സാബു കുര്യനാണ് റാഫേല്‍ ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. ക്‌നാനായക്കാര്‍ കേരളത്തിലും യു.കെ.യിലും അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി മാറിക്കഴിഞ്ഞതായി സാബു കുര്യന്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തില്‍ ക്‌നാനായക്കാര്‍ക്ക് കിട്ടാനുള്ളത് ചോദിച്ചു വാങ്ങണമെന്നും നിലവില്‍ ഒരു എം.എല്‍.എ മാത്രമുള്ള നമുക്ക് അത് രണ്ടായി ഉയര്‍ത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ചാഴിക്കാടന് പുറമേ സ്റ്റീഫന്‍ ജോര്‍ജിന് നിര്‍ബന്ധമായും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആഘോഷ പരിപാടികള്‍ക്ക് എല്‍.കെ.സി.എയുടെ മറ്റ് ഭാരവാഹികളായ ഷിനോ കുര്യാക്കോസ്, യൂണിറ്റ് ഭാരവാഹികളായ സജി ഉതുപ്പ്, സാജന്‍ പടിക്കമാലില്‍, ഫ്രാന്‍സിസ് മച്ചാനിക്കല്‍ എന്നിവരും നേതൃത്വം നല്‍കി. കരോള്‍ ഗാനമല്‍സരത്തില്‍ ഈസ്റ്റ് ലണ്ടന്‍, ബാസില്‍ഡന്‍ ആന്‍ഡ് സൗത്ത് എന്‍ഡ് യൂണിറ്റുകള്‍ ഒന്നാം സമ്മാനം പങ്കിട്ടു. ബേസിങ് സ്‌റ്റോക്കിന് രണ്ടാം സ്ഥാനവും നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മൂന്നാം സ്ഥാനവും നേടി. സ്വപ്‌ന സാം, നിദിയ ബാബു എന്നിവരാണ് അവതരണം നടത്തിയത്. ഗാര്‍ഡിയന്‍ അസോസിയേറ്റ്‌സായിരുന്നു മെഗാസ്‌പോണ്‍സറര്‍. സെന്‍്‌മേരീസ് ഇന്റര്‍നാഷണല്‍, ഷോയി ചെറിയാന്‍ എന്നിവരായിരുന്നു മറ്റ് സ്‌പോണ്‍സറര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല