കൊളോണ്‍: അതിരൂപതയുടെ മേലദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോവാഹിം മൈസ്‌നര്‍ യു.കെ മലയാളികളെ ആശിര്‍വദിച്ചു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ യൂറോപ്യന്‍ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ കൊളോണിലെത്തിയ പ്രാവിന്‍സ് പ്രസിഡന്റ് സിറില്‍ കൈതവേലിയുടെ നേതൃത്വത്തില്‍ എത്തിയ യു.കെ മലയാളികളെ കര്‍ദ്ദിനാള്‍ വൈസ്‌നര്‍ ആശീര്‍വദിച്ചതിനൊപ്പം ആശംസകളും നേര്‍ന്നു.
സംഗമത്തിനോടനുബന്ധിച്ച് ജൂണ്‍ 12 ഞായറാഴ്ച നടത്തിയ സിറ്റി ടൂറില്‍ പങ്കെടുത്ത യു.കെ മലയാളികള്‍ കൊളോണ്‍ നഗരമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന അംബരചുംബികളായ വിഖ്യാതമായ കൊളോണ്‍ കത്തിഡ്രല്‍ സന്ദര്‍ശിക്കുമ്പോഴാണ് കര്‍ദ്ദിനാള്‍ വൈസ്‌നറുമൊത്ത് യു.കെ മലയാളികള്‍ക്ക് സന്തോഷം പങ്കുവയ്ക്കാനായത്.
ജി.എം.സി യു.കെ പ്രസിഡന്റ് സിറില്‍ കൈതവേലില്‍, ജി.എം.സി യൂറോപ്പ് പ്രസിഡന്റ് പോള്‍ ഗോപുരത്തിങ്കല്‍, ജനറല്‍ സെക്രട്ടറി സോജന്‍ ജോസഫ്, ജി.എം.സി മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് പോള്‍ ജോസഫ്, ജി.എം.സിയുടെ യു.കെ സെക്രട്ടറി പീറ്റര്‍ കല്ലുടാന്തില്‍, സണ്ണി മൈലാടും പാറ, മിനി കൈതവേലി, ജി.എം.സി സ്വിറ്റ്‌സര്‍ലാന്റ് പ്രസിഡന്റ് ജോണ്‍സണ്‍ ഗോപുരത്തിങ്കല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
തുടര്‍ന്ന് സംഘം കൊലോണ്‍ നഗരത്തെ തഴുകിയൊഴുകുന്ന നൈല്‍ നദിയിലൂടെ കപ്പല്‍യാത്രയും നടത്തി കൊളോണ്‍ നഗരത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല