1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2019

അപ്പച്ചന്‍ കണ്ണഞ്ചിറ (വാത്സിങ്ങാം): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുന്നാള്‍ ആഘോഷമായ വാത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നുമായി ആയിരങ്ങള്‍ അണിചേരും. മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഒരുക്കങ്ങളും ആയി തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹപൂരിതവും, സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം ഒരുക്കുവാന്‍ ആവേശ പൂര്‍വ്വമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി കോള്‍ചെസ്റ്റര്‍ കമ്മ്യുനിട്ടി അറിയിച്ചു.

ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.തോമസ് പാറക്കണ്ടത്തിലിന്റെ നേതൃത്വത്തില്‍ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യുണിറ്റിയുടെ വിവിധ കമ്മിറ്റികള്‍ ചെയ്തു വരുന്ന ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ പുരോഗമിച്ചു വരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഏറ്റവും വലിയ ഈ അനുഗ്രഹ സന്നിധേയം തീര്‍ത്ഥാടകര്‍ക്ക് അനുഭവവേദ്യമാകുന്നതിനും, ആല്മീയ ശോഭയില്‍ വിളങ്ങുന്നതിനും, ഒപ്പം, തീര്‍ത്ഥാടനത്തിന്റെമഹാ വിജയത്തിനുമായുള്ള പ്രാര്‍ത്ഥനകളിലും, ഒരുക്കങ്ങളിലുമാണ്.
ജൂലൈ 20 നു ശനിയാഴ്ച മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ച് മാതൃ രൂപവും ഏന്തിക്കൊണ്ടു മരിയ ഭക്തര്‍ ആഘോഷമായ തീര്‍ത്ഥാടനം നടത്തും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം, തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ സ്രാമ്പിക്കല്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മ്മികരായി പങ്കുചേരുന്ന സമൂഹ ബലി മദ്ധ്യേ ജോസഫ് പിതാവ് തിരുന്നാള്‍ സന്ദേശം നല്കുന്നതായിരിക്കും.
പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏവരെയും തീര്‍ത്താടനത്തിലേക്ക് സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നതായി ആതിഥേയരായ കോള്‍ചെസ്റ്റര്‍ കമ്മ്യുനിട്ടിക്കുവേണ്ടി ഫാ. തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവര്‍ അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ (07883010329), നിതാ ഷാജി (07443042946) എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.