സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമല്ലാത്ത ബിര്‍മിംങ്ഹാമിലെ സെന്റ് ജോര്‍ജ് ഇടവകയുടെ വാര്‍ത്ത സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിധീകരിച്ചതു യു.കെ. റിജീയണ്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈ വാര്‍ത്ത ആകമാന
സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമമേലദ്ധ്യക്ഷന്‍ മോറാന്‍ മോര്‍
ഇഗനാത്തിയോസ് സഖാ പഥമന്‍ ബാവാ പരിശുദ്ധ സഭയില്‍നിന്നും
പുറത്താക്കിയിട്ടുള്ളവര്‍ സുറിയാനിസഭയുടേ പേരു പറഞ്ഞു പ്രചരിപ്പിച്ചു
സഭാമക്കളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണന്നു പരി. സുറിയാനി
സഭയുടെ യു.കെ. റിജീയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു.
ബിര്‍മിംങ്ഹാമില്‍ സഭയുടെ ഇടവക, സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍
ഓര്‍ത്തഡോക്‌സ് പള്ളി ( All Saints Church,Albert Road, Stechford,B33
8AU. ) എന്ന അഡ്രസ്സില്‍ യു.കെ.യുടെ പാത്രയാര്‍ക്കല്‍ വികാരി ആഭിവന്ദ്യ
ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് തിരുമേനിയുടെ മേലധികാരത്തില്‍ വികാരി
ഫാ. തോമസ്സ് പുതിയാമഠത്തില്‍ ശിഷ്രൂഷകള്‍ നടത്തിവരുന്നു. പരിശുദ്ധ
പാത്രയര്‍ക്കീസ്സ് ബാവാ സഭയില്‍നിന്നും പുറത്താക്കിയിട്ടുള്ളവര്‍
പ്രചരിപ്പിക്കുന്ന വാര്‍ത്തകളില്‍പ്പെട്ടുപോകാതെ സഭാമക്കള്‍
ശ്രദ്ധിക്കണമെന്നും കൗണ്‍സില്‍ അറിയിക്കുന്നു.
യു.കെ. ഇന്നു പരിശുദ്ധ സഭ 20 സ്ഥലങ്ങളില്‍ ശിഷ്രൂഷകള്‍ നടത്തിവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കു സഭയുടെ വെബ്‌സൈറ്റ്
www.malankarasocuk.com പരിശോധിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല