1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2011

യേശു ക്രിസ്തു കഴുതപ്പുറത്തേറി ജെറുസലേമിലേക്കു രാജകീയ പ്രവേശനം ചെയ്തപ്പൊള്‍, ഒലീവിന്‍ ചില്ലകള്‍ വീശിയും, ഈന്തപ്പനയൊലകല്‍ വിരിച്ചും, ഓശാന പാടി യേശുവിനെ വരവേറ്റതിന്റെ ഒര്‍മ്മ പുതുക്കി യാക്കോബായ
സുറിയാനി സഭാമക്കള്‍ ഈ വര്‍ഷത്തെ ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു. യു.കെ. റീജിയണിലെ താഴപ്പറയുന്ന ദൈവാലയങ്ങളില്‍ ഓശാനയുടെ പ്രത്യേക ശിശ്രൂഷകളും, കുരുത്തോലകളേന്തിയുള്ള പ്രദിക്ഷണവും, വിശുദ്ധ്ധ കുര്‍ബ്ബാനയും ബഹുമാനപെട്ട ഫാ. രാജു ചെറുവിള്ളി, ഫാ. തോമസ്സ് പുതിയാമഠത്തില്‍, ഫാ. ഗീവര്‍ഗ്ഗീസ് തസ്ഥായത്ത്, ഫാ. ബിജു ചിറത്തിലാട്ട്, ഫാ. പിറ്റര്‍ കുര്യാക്കോസ്സ്, ഫാ. ദാനിയേല്‍ ജോണ്‍, ഫാ. ബാബു പെരിങ്ങൊലി, ഫാ.കോശി എഴരപ്പറയില്‍, ഫാ. മാത്യു ഫിലിപ്പ് ഏന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

ഓശാനപ്പെരുന്നാള്‍ ആഘോഷിച്ച ദൈവാലയങ്ങള്‍

സെന്റ് തോമസ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി, ലസ്ഥന്‍,
സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്പള്ളി, ബെല്‍ഫാസ്റ്റ്,
സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി, ലിവര്‍പൂള്‍,
സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി, മാന്‍ചെസ്റ്റെര്‍,
സെന്റ് തോമസ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി. പോര്‍ട്ട്‌സ്‌മൊത്ത്.
എല്‍ദൊ മോര്‍ ബെസ്സേലിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി, ബ്രിസ്റ്റൊള്‍
മോര്‍ ഗ്രിഗോറീയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളി, നൂകാസില്‍.
സെന്റ് ഗ്രിഗോറീയോസ് യാക്കൊബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക, പീറ്റര്‍ ബറൊ,
സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക, അബര്‍ദീന്‍.
സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക, ബേസിങ്ങ് സ്റ്റോക്ക്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.