രാജകീയ വിവാഹവും ഈസ്റ്ററും എല്ലാം അവസാനിച്ചു. യു.കെയില്‍ ഇനി കഷ്ടപ്പാടിന്റേയും ദുരിതത്തിന്റേയും കാലമാണ് വരാനിരിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്റ് സോഷ്യല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടാണ് സമ്പദ് വ്യവസ്ഥയെക്കുറിച്ച്് അത്ര മെച്ചമല്ലാത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈവര്‍ഷം രാജ്യത്തിന്റെ സമ്പദ് വളര്‍ച്ച 1.4 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അടുത്തവര്‍ഷം ഇതില്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. വെറും രണ്ടുശതമാനം മാത്രമായിരിക്കും അടുത്തവര്‍ഷം സാമ്പത്തിക വളര്‍ച്ച.
എന്നാല്‍ ഈ കണക്കുകള്‍ ഔദ്യോഗികകണക്കുകളേക്കാള്‍ കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈവര്‍ഷം വളര്‍ച്ച 1.7 ശതമാനമാകുമെന്നും അടുത്തവര്‍ഷം 2.5 ആകുമെന്നുമായിരുന്നു ഔഗ്യോഗിക വിശദീകരണം. പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞവേഗതയിലാണ് സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
എന്നാല്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അല്‍പ്പം നല്ലവാര്‍ത്തകളുമുണ്ട്. പണപ്പെരുപ്പ നിരക്ക് കുറയുമെന്നാണ് അതിലൊന്ന്. ഈവര്‍ഷം നിരക്ക് 4.5 ശതമാനമാകുമെന്നും അടുത്തവര്‍ഷം ഇത് 1.9 ശതമാനമാകുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ഉപഭോക്താക്കളുടെ ചിലവുനിരക്കിലും ഇടിവുണ്ടാകും. എന്നാല്‍ ഭവനവിലകളില്‍ ഇടിവുണ്ടാകുമെന്നും ഇത് വീട്ടുടമകള്‍ക്ക് പ്രതികൂലമായിട്ടും വീട് വാങ്ങുവന്നവരെ അനുകൂലമായിട്ടുമാണ് ബാധിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല