>ബെര്‍മിംങ്ഹാം: യു.കെ സെഹിയോന്‍ ധ്യാന കേന്ദ്രമെന്നറിയപ്പെടുന്ന ബെര്‍മിംങ്ഹാമിലെ രണ്ടാം ശനിയാഴ്ച കണ്വെന്ഷന് ഫലമായി മദ്യവിമുക്ത കുടുംബങ്ങള്‍ ഏറിവരുന്നു. യു.കെയിലെ പല മലയാളികളുടേയും കുടുംബശിഥിലീകരണത്തിന് പ്രധാന കാരണം മദ്യപാനമാണ്. ഇതുമൂലം സംശയരോഗം, അലസത, കുടുംബകാര്യങ്ങളില്‍ ശ്രദ്ധക്കുറവ് എന്നിവ നിമിത്തം നിരവധി കുടുംബങ്ങള്‍ വിവാഹമോചനത്തിന്റെ വക്കില്‍വരെ എത്തിയിട്ടുണ്ട്.
എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന ഏകദിന കണ്‍വെന്‍ഷന്റെ ഫലമായിട്ട് നിരവധി കുടുംബങ്ങളാണ് മദ്യപാനത്തിന്റെ തിക്ത ഫലങ്ങളില്‍ നിന്നും മോചിതരായത്. മദ്യപാനത്തിന്റെ പരിണിത ഫലമായി കുടുംബത്തിനും, സമൂഹത്തിനും വെറുക്കപ്പെട്ടവര്‍, ബന്ധനത്തില്‍ മോചിതനായതിന്റെ സന്തോഷവും സമാധാനവും സാക്ഷ്യപ്പെടുത്തുമ്പോള്‍ പലരും അത്ഭുതപ്പെടുകയാണ്.
രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനെപ്പറ്റി കേട്ടറിഞ്ഞ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ബഥേല്‍ കണ്വെന്ഷന് സെന്ററിലേക്ക് ഒഴുകിയെത്തുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായ കുട്ടികളെ തരംതിരിച്ച പ്രത്യേക ധ്യാനം നടത്തുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഏകദേശം നാനൂറോളം കുട്ടികളാണ് പങ്കെടുത്തത്.
രണ്ടാം ശനിയാഴ്ച കണ്വെന്ഷന് യു.കെ മലയാളികള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണെന്നും ലഭിച്ച അവസരം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുവാന്‍ ഒരു വിശ്വാസി പറഞ്ഞു. അടുത്ത കണ്വെന്ഷന് ജൂലൈ 11ന് രാവിലെ എട്ട് മുതല്‍ ഫാ.സോജി ഓലിക്കല്‍ നയിക്കും.
വിലാസം
ബഥേല്‍ കണ്വെന്ഷന് സെന്റര്‍
കെല്‍വിന്‍ വെ
B70 7JW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല