മുംബൈ: ബി.സി.സി.ഐയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് യു.ഡി.ആര്‍.എസ് സംവിധാനത്തെ അനുകൂലിച്ചുകൊണ്ട് സച്ചിന്‍ രംഗത്തെത്തി. അമ്പയര്‍മാരുടെ തീരുമാനത്തെ പുന്‍നിര്‍ണയിക്കുന്ന യു.ഡി.ആര്‍.എസ്(Umpires Decision Review System) സംവിധാനം നല്ലതാണെന്നും അതിനോട് പുറം തിരിഞ്ഞു നില്‍ക്കേണ്ട ആവശ്യമില്ലെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എന്നാല്‍ യുഡിആര്‍എസ് സംവിധാനം കുറ്റമറ്റതാക്കണമെന്നും സച്ചിന്‍ പറഞ്ഞു.
സ്റ്റിക്കോമീറ്ററും ഹോട്ട് സ്‌പോട്ട് ടെക്‌നോളജിയും പ്രയോജനപ്പെടുത്താനായാല്‍ യുഡിആര്‍എസ് സംവിധാനം കാര്യക്ഷമമാകുമെന്ന് സച്ചിന്‍ പറഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും മുന്‍ ഇന്ത്യന്‍ പരിശ്ശീലകന്‍ ഗാരി കേര്‍സ്റ്റനും യു.ഡി.ആര്‍.എസിനെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
യു.ഡി.ആര്‍.എസ് സംവിധാനത്തെ ബി.സി.സി.ഐ നേരത്തേ ശക്തമായി എതിര്‍ത്തിരുന്നു. യു.ഡി.ആര്‍.എസ് സംവിധാനത്തിന് കൃത്യതയില്ല എന്നായിരുന്നു ബി.സി.സി.ഐയുടെ വാദം. എന്നാല്‍ ഹോട്ട്‌സ്‌പോട്ട് ടെക്‌നോളജിയോട് ബിസിസിഐക്ക് യോജിപ്പാണെന്നും എന്നാല്‍ ബോള്‍ട്രാക്കിംഗില്‍ ഞങ്ങള്‍ക്ക് സംശയമുണ്ടെന്നും ബോര്‍ഡ് പ്രസിഡന്റ് ശശാങ്ക് മനോഹര്‍ പറഞ്ഞു. നേരത്തെ പുതിയ സംവിധാനത്തെ എതിര്‍ത്തുകൊണ്ട് സെക്രട്ടറി എന്‍.ശ്രീനിവാസന്‍ ഐ.സി.സിക്ക് കത്തയച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല