കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. എല്‍.എഡി.എഫ് എ.പി.എല്‍ ബി.ബി.എല്‍ വ്യത്യാസമില്ലാതെ രണ്ട് രണ്ട് രൂപക്ക് അരി നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ബി.പി.എല്ലിന് ഒരു രൂപക്കും എ.പി.എല്ലിന് രണ്ട് രൂപക്കും അരി കൊടുക്കുമെന്നാണ് യു.ഡി.എഫ് പത്രികയില്‍ പറയുന്നത്.
കരുതലോടെ വികസനമെന്ന മുദ്രാവാക്യത്തിലൂന്നിയാണ് പ്രകടന പത്രിക തയാറാക്കിയിട്ടുള്ളത്. രണ്ട് വിഭാഗത്തിനും പ്രതിമാസം 25 കിലോ അരിയാണ് നല്‍കുക. എല്ലാ വീടുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി എത്തിക്കും. മലയോര മേഖലയുടെ വികസനത്തിനായി മലയോര വികസന അഥോറിറ്റി രൂപീകരിക്കും. അന്യസംസ്ഥാന ലോട്ടറി പൂര്‍ണമായി നിരോധിക്കും.
വ്യാജമദ്യമാഫിയ ഉള്‍പ്പെടെയുള്ള എല്ലാ മാഫിയകളെയും നിയന്ത്രിക്കും. മൂന്ന് ശതമാനം പലിശ നിരക്കില്‍ കാര്‍ഷിക വായ്പ നല്‍കും. കൊച്ചിയിലെ യു.ഡി.എഫ് യോഗത്തിന് ശേഷമാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഘടകകക്ഷി നേതാക്കള്‍ പങ്കെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല