വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജനവിധി ആര്‍ക്ക് അനുകൂലമാകും എന്നതിനെപ്പറ്റി ഏഷ്യാനെറ്റും സെന്‍റര്‍ ഫോര്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍റ് റിസേര്‍ച്ച് എന്ന ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ സര്‍വെ ഫലം യു ഡി എഫിന് ഉണ്ടായിരുന്ന മുന്‍തൂക്കം കുറഞ്ഞതായി വെളിപ്പെടുത്തുന്നു. വി എസ് അച്യുതാനന്ദന്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയായാല്‍ ഭരണത്തിലേറാന്‍ ഐക്യ മുന്നണി കഷ്ട്ടപ്പെടെണ്ടി വരും.യു ഡി എഫിന് 77 മുതല്‍ 87 വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ് സര്‍വെ ഫലം. അതേസമയം എല്‍ ഡി എഫ് ആകട്ടെ 53 മുതല്‍ 63 വരെ സ്റ്റായി ഒതുക്കപ്പെട്ടേക്കാമെന്നും സര്‍വേ പറയുന്നു. ബി ജെ പിക്കും മറ്റുള്ളവര്‍ക്കുമായി അഞ്ച് സീറ്റുകള്‍ ലഭിക്കുമെന്നും ഏഷ്യാനെറ്റ് സര്‍വെ പ്രവചിക്കുന്നു.
വി എസ് മത്സരിച്ചില്ലെങ്കില്‍, ഏത് മുന്നണിക്കാണോ വോട്ട് ചെയ്യാന്‍ ഉദ്ദേശിച്ചത് ആ തീരുമാനം മാറ്റേണ്ടി വരുമെന്ന് 17 ശതമാനം ജനങ്ങള്‍ പറയുന്നു. ഇവരില്‍ പകുതിയിലധികം പേരും വി എസ് ഇല്ലെങ്കില്‍ തങ്ങള്‍ എല്‍ ഡി എഫിന് വോട്ട് ചെയ്യില്ല എന്ന് അഭിപ്രായപ്പെടുന്നു. ഇത് സി പി എം രാഷ്ട്രീയത്തില്‍ ഏറെ ആശയക്കുഴപ്പമുണ്ടാക്കാവുന്ന ഫലമാണ്. പ്രത്യേകിച്ചും അവര്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍.
എന്നാല്‍ ഭരണവിരുദ്ധവികാരം ഇപ്പോള്‍ കേരളത്തില്‍ താരതമ്യേന കുറവാണെന്നും സര്‍വെ വ്യക്തമാക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായി കാണുന്നത് വിലക്കയറ്റത്തെയാണ്. തൊഴിലില്ലായ്മയെയും 13 ശതമാനം പേര്‍ ഒരു വലിയ പ്രശ്നമായി കാണുന്നു. എന്നാല്‍ അഴിമതി ഒരു വലിയ വിഷയമായി കാണുന്നത് ഏഴു ശതമാനം പേര്‍ മാത്രമാണ്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെയും ഇപ്പോഴത്തെ എല്‍ ഡി എഫ് സര്‍ക്കാരിനെയും താരതമ്യപ്പെടുത്താനും സര്‍വെ ശ്രമിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും – പ്രത്യേകിച്ച് റോഡുകള്‍, കുടിവെള്ളം, വിദ്യാഭ്യാസം, ചികിത്സ, ക്രമസമാധാനം, വൈദ്യുതിവിതരണം – യു ഡി എഫ് സര്‍ക്കാരിനെ അപേക്ഷിച്ച് എല്‍ ഡി എഫ് സര്‍ക്കാര്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ച വച്ചതെന്നാണ് സര്‍വെ ഫലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല