1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2016

ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ലഭിക്കുവാന്‍, യു ഡി എഫ് വിജയം അനിവാര്യയതിനാല്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ വിജയിപ്പിക്കുവാന്‍ പ്രവാസി സമൂഹം രംഗത്തിറങ്ങുന്നതിന്റെ ഭാഗമായി ഒ ഐ സി സിയുകെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ലണ്ടനില്‍ ഈ വരുന്ന ഞായറാഴ്ച്ച 17 ആം തീയതി ഈസ്റ്റ് ഹാം ഉദയാ റെസ്സ്‌റ്റൊറെന്റില്‍ വെച്ച് വൈകിട്ട് നാലു മണി മുതല്‍ എട്ടുമണി വരെ നടത്തപ്പെടുന്നു .അക്രമവും അസഹിഷ്ണുതയും വര്‍ഗ്ഗീയ ഫാസിസവും അധിനിവേശവുമല്ല നാടിനാവശ്യം. സഹിഷ്ണുതയോടെ, മതസൗഹാര്‍ദ്ദത്തോടെ, സമാധാനത്തോടെ, സഹവര്‍ത്തിത്തോടെ നന്മയുടെ കൂട്ടായ്മ കേട്ടിയുയര്‍ത്തുന്നതിലൂടെ മാത്രമേ യതാര്‍ത്ഥമായ സാമൂഹ്യ വികസനം സാധ്യമാവുകയുള്ളൂ. ഇതിനു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഐക്യജനാധിപത്യമുന്നണിക്ക് മാത്രമേ സാധികുക്കയുള്ളൂ . ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങളും അഗതികള്‍ക്കും അശരണര്‍ക്കും ആശ്വാസമേകിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ശക്തിപകരാനാണ് യു ഡി എഫ് സാരഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് ഒ ഐ സി സി യുകെ പ്രചാരണ പരിപാടികള്‍ക്ക് ലണ്ടനില്‍ തുടക്കം കുറിക്കുന്നത് .

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ ബഹുഭൂരിപക്ഷം വോട്ടുകളോടെ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് . ഇന്ത്യയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ ജാതി മത വര്‍ഗ്ഗീയ ശക്തികള്‍ക്കും അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കുമെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഈ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിപ്പിക്കേണ്ടത് . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ മുഴുവന്‍ വികസന പദ്ധതികള്‍ക്കും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായിരിക്കും ഈ തിരഞ്ഞെടുപ്പ് .

അഴിമതിക്കെതിരെ പോരാടുന്നുവെന്നു പറയുന്ന സി പി എമ്മും ഇടതുപക്ഷവും, അച്യുതാനന്ദന്‍ തന്നെ കേസ് നടത്തി ജയിലിലാക്കിയ ആര്‍.ബാലകൃഷപിള്ളയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് വേദി പങ്കിട്ട് യു ഡി എഫിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് അച്യുതാനന്ദന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ പാപ്പരത്തമാണ്. അതുപോലെ ജനദ്രോഹ നടപടികളിലൂടെയും സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രഖ്യാപനങ്ങളിലൂടെയും നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍തന്നെ ജനങ്ങളില്‍ നിന്നും അകന്നു കഴിഞ്ഞു. മതേതരത്വത്തിലധിഷ്ടിതമായ ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെ തിരികെക്കൊണ്ട് വരാന്‍ രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ച് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വന്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കായുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും യു ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച അനിവാര്യമാണ്.

ലണ്ടനില്‍ ഒ ഐ സി സി യുകെയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ യുകെയിലുള്ള മുഴുവന്‍ ഒ ഐ സി സി നേതാക്കളും ,പ്രവര്‍ത്തകരും ,യു ഡി എഫ് അനുഭാവികളും യുകെയിലെ നല്ലവരായ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് ഒ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി നേതൃത്വം അഭ്യര്‍ത്ഥിച്ചു.

Venue: Udaya Restaurant
105 Katherine Rd, East Ham .London E6 1ES
Date: 17th April
Time: 4pm until 8pm

കൂടുതല്‍ വിവരങ്ങള്‍ക്ക്

ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ ( ഇലക്ഷന്‍ ഇന്‍ ചാര്‍ജ് )07834545818
ടി ഹരിദാസ് (കണ്‍വീനര്‍ ) 07775833754
ഗിരി മാധവന്‍ 07932928363
ബിബിന്‍ കുഴിവേലില്‍ 07492064187
സുജു ഡാനിയേല്‍ 07872129697
വിനോദ് ചന്ദ്രന്‍ 07949830829
ജോയിസ്സ് പള്ളിക്കമയലില്‍ 07832374201
ബിജു കോശി 07723485882
ബെന്നിച്ചന്‍ മാത്യു 07877331421
Dr ജോഷി തെക്കേകുറ്റ്
സുനില്‍ രവീന്ദ്രന്‍ 07427105530
ടോണി ചെറിയാന്‍ 07889033062
ആന്റണി മാത്യു 07939285457
ബേബി കുട്ടി ജോര്‍ജ് 07961390907
സുനു ദെത്ത് 07748222017
ജവഹര്‍ ചന്ദ്രരാജന്‍ 07426823210

Luckson Francis Augustine B.Tech M.Sc

Mob.07834545818

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.