പ്രഥമ യുവേഫ ബെസ്റ്റ് പ്ലെയര്‍ ഇന്‍ യൂറോപ്പ് പുരസ്‌കാരത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ അര്‍ജന്റീനിയന്‍ താരം ലയണ്‍ മെസ്സിയും.
ബാഴ്‌സലോണയില്‍ ലോകഫുട്‌ബോളറുടെ സഹതാരമായ സാവി, റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് ആദ്യ മൂന്നില്‍ ഇടംപിടിച്ച മറ്റുതാരങ്ങള്‍.
നിലവിലുള്ള യുവേഫ ക്ലബ്ബ് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു പകരമായാണ് ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ്. ഏത് രാജ്യക്കാരനാണെന്നു പരിഗണിക്കാതെ യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗില്‍ കളിയ്ക്കുന്ന മികച്ച താരത്തിനു പുരസ്‌കാരം നല്‍കുകയാണ് ലക്ഷ്യം.
ബാഴ്‌സലോണയുടെ ആന്ദ്രെ ഇനീസ്റ്റ, പോര്‍ട്ടോയുടെ ഫല്‍കാവോ, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വെയ്ന്‍ റൂണി, വിഡിക്, മിലാന്റെ ഇബ്രാഹിമോവിച്ച്, ബാഴ്‌സലോണയുടെ ജെറാര്‍ഡ് പിക്വ്. ഷല്‍കെയുടെ മാനുവല്‍ ന്യൂവര്‍ എന്നിവരും ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരത്തിനു പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല