തിരുവനന്തപുരം: യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനസര്‍വീസുകളെ അതിശൈത്യം പ്രതികൂലമായി ബാധിച്ചത് കേരളത്തിലെ ടൂറിസം മേഖലയ്ക്കു തിരിച്ചടിയാകുന്നു. പുതുവത്സരമായിട്ടും വിദേശസഞ്ചാരികളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന ഇടിവ് ടൂറിസം മേഖലയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. യൂറോപ്പിലെയും അമേരിക്കയിലെയും വിനോദസഞ്ചാരികള്‍ കൂടുതലായെത്തുന്നത് ഡിസംബര്‍, ജനവരി മാസങ്ങളിലാണ്. പുതുവത്സരമാഘോഷിക്കാന്‍ ഇവര്‍ ഒഴുകിയെത്തുന്നതോടെയാണ് സീസണ്‍ തിരക്കിലാകുന്നത്.
എന്നാല്‍ ഇക്കുറി യൂറോപ്പിലെ വിമാനസര്‍വീസുകള്‍ മൂടല്‍മഞ്ഞുമൂലം റദ്ദാക്കിയതോടെയാണ് വലിയതോതില്‍ ബുക്കിങ് കാന്‍സല്‍ ചെയ്തതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഡിസംബര്‍ 20 മുതലാണ് ഈ പ്രവണതയുണ്ടായത്. സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള ചാര്‍ട്ടേഡ് ഫൈ്‌ളറ്റുകള്‍ വരെ റദ്ദാക്കിയവയില്‍പ്പെടും. കായലോര ടൂറിസം മേഖലയില്‍ 20 മുതല്‍ 30 വരെ ശതമാനം ബുക്കിങ്ങുകള്‍ നഷ്ടപ്പെടുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സാമ്പത്തികമാന്ദ്യത്തില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ മുക്തമാകാത്തതിനാല്‍ സഞ്ചാരികള്‍ ചെലവുകുറഞ്ഞ രാജ്യങ്ങള്‍ തേടിപ്പോകുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. ശ്രീലങ്ക, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദേശസഞ്ചാരികള്‍ കൂടുതലായെത്തുന്നുണ്ട്. ഇവര്‍ കേരളമടക്കമുള്ള, രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ഒഴിവാക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല