യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ സ്ഥിരതാമസമാക്കിയത് ബ്രിട്ടനില്‍ ആണെന്ന് പഠനം. ലോകത്ത് യു.എസ് കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ കുടിയേറ്റക്കാരുള്ള രാജ്യവും ബ്രിട്ടനാണ്. 2009 ? 397900 വിദേശികളാണ് ഇവിടെ താമസിക്കാന്‍ തീരുമാനിച്ചത്.
മുന്‍ വര്‍ഷത്തെ വെച്ച് നോക്കുമ്പോള്‍ 14 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ കാണുന്നത്. വികസിത രാജ്യങ്ങളില്‍ കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് ബിട്ടനില്‍ ക്രമാതീതമായ ഈ വളര്‍ച്ച. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണ് ബ്രിട്ടണിലെന്നും പഠനം തെളിയിക്കുന്നു.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കുടിയേറ്റ നിയമങ്ങളില്‍ കാര്യമായ മാറ്റം ബ്രിട്ടന്‍ വരുത്തിയേക്കാം. തൊഴില്‍ മേഖലയില്‍ കഠിന നിയന്ത്രണങ്ങള്‍ വരുത്താനും തൊഴില്‍ സ്ഥാപനങ്ങളോട് കൂടുതലായും ബ്രിട്ടനില്‍ ജനിച്ചവര്‍ക്ക് തൊഴില്‍ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സാമ്പത്തിക മാന്ദ്യത്തിന് ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ച ഉണ്ടായിരിക്കുന്നത് ബ്രിട്ടനിലാണ്. കുടിയേറ്റക്കാരുടെ എണ്ണത്തില്‍ യു.എസ് മാത്രമാണ് ബ്രിട്ടണ്‍ മുന്നിലിപ്പോല്‍ ഉള്ളത്. അവിടെ 1.1 മില്ല്യനാണ് സ്ഥിരകുടിയേറ്റക്കാരുടെ എണ്ണം, കഴിഞ്ഞ വര്‍ഷം 2 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.
ഫ്രാന്‍സില്‍ 7 ശതമാനവും ജര്‍മ്മനിയില്‍ 13 ശതമാനവും അയര്‍ലാന്റില്‍ 42 ശതമാനവും സ്ഥിര കുടിയേറ്റ താമസക്കാരുടെ എണ്ണത്തില്‍ കുറവു ഉണ്ടായപ്പോള്‍ 2003 ന് ശേഷം ബ്രിട്ടനില്‍ 50 ശതമാനത്തില്‍ അധികം വളര്‍ച്ചയാണ് കണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല