കൊളോണ്‍: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ യൂറോപ്യന്‍ റിജന്റെ നേതൃത്വത്തില്‍ നടന്ന യൂറോപ്യന്‍ മലയാളി സംഗമം 2011ല്‍ ജര്‍മ്മനിയിലെ കൊളോണില്‍ പത്ത് മുതല്‍ 13വരെ നടന്നു. പത്തിന് ജി.എം.സി യൂറോപ്യന്‍ പ്രസിഡന്റ് പോള്‍ ഗോപുരത്തിങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെണ്ടകൊട്ടും വാദ്യമേളങ്ങളുമായി ജി.എം.സി ജര്‍മ്മന്‍ റീജന്‍ പ്രസിഡന്റ് സണ്ണി വേളൂക്കാരന്റെ നേതൃത്വത്തില്‍ ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്റ്, അയര്‍ലാന്റ്, യുകെ, ദുബായ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയവരെ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. വിവിധ സെമിനാറുകളും കുടുംബസമ്മേളനങ്ങളും നടത്തി. സമ്മേളനത്തില്‍ പങ്കെടുത്ത ആളുകള്‍ ജര്‍മ്മനിയിലെയും ബല്‍ജിത്തിലെയും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
അടുത്തവര്‍ഷം ദുബായില്‍ നടക്കുന്ന ജി.എം.സി ഗ്ലോബല്‍ സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ദുബായിലെ പ്രമുഖ വ്യവസായിയും ജി.എം.സി മിഡില്‍ ഈസ്റ്റ് റീജന്റെ പ്രസിഡന്റുമായ പോള്‍ ജോസഫ് യു.കെ ജി.എം.സി പ്രസിഡന്റ് സിറില്‍ കൈതവേലിക്ക് ടിക്കറ്റുകള്‍ നല്‍കി നിര്‍വഹിച്ചു. ജി.എം.സി യൂറോപ്യന്‍ റീജന്റെ അടുത്തസമ്മേളനം ഓസ്ട്രിയന്‍ റീജന്‍ പ്രസിഡന്റ് ഡെന്നി കുന്നേക്കോടന്‍ അറിയിച്ചു. സമ്മേളനത്തിന്റെ സ്വാഗതസംഘം പീറ്റര്‍ കല്ലിടാത്തില്‍, സണ്ണി മൈലാടുംപാറ, ജി.എം.സി സ്വിറ്റ്‌സര്‍ലാന്റ് പ്രസിഡന്റ് ജോണ്‍സണ്‍ ഗോപുരത്തിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ചു.
സമാപന സമ്മേളനം 13ന് മിനി കൈതവേലില്‍, ജെമ്മാ ഗോപുരത്തിങ്കല്‍, ഷീലാ പോള്‍, ബ്രിട്ട ജോസഫ്, എല്‍സി വേളൂക്കാരന്‍, എലീനാ കുന്നേക്കോടന്‍ എന്നിവര്‍ ചേര്‍ന്ന് തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കവയത്രി ഷീലാ പോളിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാല്‍ പ്രവാസി മലയാളികളുടെ ജീവിതസാഹചര്യത്തെപ്പറ്റിയും വിലയിരുത്തുകയും ഇതുപോലുള്ള സമ്മേളനം വഴി പ്രവാസി മലയാളികളുടെ ഇടയില്‍ കൂട്ടായ്മ വളര്‍ത്തിയെടുക്കുവാന്‍ ഗ്ലോബല്‍ മലയാളി കൗണ്‍സലിന് സാധിക്കട്ടെ എന്ന് ആശംസ അറിയിച്ചുകൊണ്ട് കവയത്രി നല്ല ഒരു കവിത ആലപിച്ചു. സമ്മേളത്തോടനുബന്ധിച്ച് ജോമി ജോസ്, ജോണ്‍ അടാട്ടുകാരന്‍, ഡോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു. മധു മരാര്‍, ജോയി പോള്‍ , മനോജ് പിള്ള, ഷാലു ഉറുമ്പേത്ത് എന്നിവരുടെ നേതൃത്വത്തില്‍ ചെണ്ടമേളവും നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല