സാമ്പത്തികമാന്ദ്യകാലം ബ്രിട്ടണിലെ ജനങ്ങളിലേക്ക് പല വിധത്തില്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. വന്‍ കമ്പനികളില്‍നിന്ന് തൊഴില്‍ നഷ്ടങ്ങളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ തന്നെ രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ കരങ്ങളില്‍ മോചിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിയിപ്പിക്കുന്ന നയങ്ങളും സര്‍ക്കാര്‍ എടുക്കുന്നുണ്ട്. പുതിയതായി സര്‍ക്കാര്‍ എടുത്തിരിക്കുന്ന നയം ബ്രിട്ടണിലെ ഓരോ കുടുംബത്തിനും 900 പൗണ്ടിന്റെ അധിക ബാധ്യതയാണ് വരുത്താന്‍ പോകുന്നത്. യൂറോപ്യന്‍ യൂണിയന്റെ ജാമ്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ ബ്രിട്ടണ്‍ ഇപ്പോള്‍ 22 ബില്യണ്‍ പൗണ്ടാണ് നല്‍കേണ്ടത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബ്രിട്ടണ്‍ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ 22 ബില്യണ്‍ പൗണ്ടിന്റെ കടക്കാരനാണ്. അത് ബ്രിട്ടീഷ് ജനതയുടെമേല്‍ വന്‍ ബാധ്യതയായി തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന യൂറോയെ അന്താരാഷ്ട്രതലത്തില്‍ പിടിച്ചുനിര്‍ത്തുകയെന്നത് ദൗത്യമായി ഏറ്റെടുത്തിരിക്കുന്ന ബ്രിട്ടണ്‍ കഴിഞ്ഞ ദിവസം ഐഎംഎഫിന് നല്‍കുന്ന സഹായം 19.7 ബില്യണ്‍ പൗണ്ടായി ഉയര്‍ത്തിയിരുന്നു. നേരത്തെ12.5 ബില്യണ്‍ പൗണ്ട് നല്‍കാമെന്നാണ് തീരുമാനിച്ചിരുന്നത്. ഐഎംഎഫിനുള്ള ധനസഹായം കുത്തനെ വര്‍ദ്ധിപ്പിച്ചത് വന്‍ സാമ്പത്തിക ബാധ്യതയാണ് ബ്രിട്ടീഷ് ജനതയ്ക്കുണ്ടാക്കുന്നത്. ഇതില്‍നിന്ന് അയര്‍ലണ്ടിന് ഏഴ് ബില്യണ്‍ പൗണ്ടും പോര്‍ച്ചുഗീസിന് 4.3 ബില്യണ്‍ പൗണ്ടും ഗ്രീസിന് 1.2 ബില്യണ്‍ പൗണ്ടും നല്‍കിയിരിക്കുകയാണ്. കടുത്ത സാമ്പത്തികമാന്ദ്യം നേരിടുന്ന യൂറോപ്യന്‍ രാജ്യങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണ് ബ്രിട്ടണ്‍ ഈ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്.
എന്നാല്‍ ഇതെല്ലാം ബ്രിട്ടീഷ് ജനത അനുഭവിക്കേണ്ടിവരുന്നു. ഇതിനെതിരെ പൊതുജനവികാരം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ നയം രാജ്യത്തെ ഇടത്തരക്കാരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്ന ഒന്നാണെന്ന് ഇവര്‍ പരാതിപ്പെടുന്നു. ജനങ്ങളില്‍ കടുത്ത നികുതിഭാരമാണ് ഇവ അടിച്ചേല്‍പ്പിക്കുന്നതെന്ന ആരോപണം ശക്തമാണ്. മറ്റ് രാജ്യങ്ങള്‍ക്ക് കടംകൊടുക്കാന്‍ എന്തിനാണ് സ്വന്തം ജനതയെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടുന്നതെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല