മാഞ്ചസ്റ്റര്‍: തികച്ചും പുതുമയുള്ള ഒരു പരസ്യവുമായി സെന്റ് മേരീസ് ഇന്റര്‍നാഷണലിന്റെ ഉടമ സാബു കുര്യന്‍ ഏറ്റവും വ്യത്യസ്തമായ പരസ്യം തയാറാക്കിയാണ് സാബു ഇത്തവണ മാധ്യമങ്ങളില്‍ നിറയുന്നത്. ഈ പുതിയ പാത പുതിയ പരസ്യമാതൃകയാകുമെന്ന് അനുമാനിക്കപ്പെടുന്നു.
മാഞ്ചസ്റ്ററില്‍ മാര്‍ച്ച് 26 ന് നടക്കുന്ന യേശുദാസിന്റെ ഗാനമേളക്കുവേണ്ടിയാണ് പുതിയ പരസ്യം പുറത്തിറക്കുന്നത്. അറ്റ്‌ലസ് ജ്വല്ലറി ഉടമയുടെ പ്രസിദ്ധമായ പരസ്യം പോലെ , ഗാനമേളയില്‍ പങ്കെടുക്കാന്‍ പ്രേക്ഷകെര നേരിട്ട് ടെലിഫോണില്‍ വിളിക്കുന്നതാണ് പരസ്യത്തിന്റെ പ്രത്യേകത.
അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഇലക്ഷനില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വാജ്‌പേയിയുടെ അപ്രതീക്ഷിത ഫോണ്‍വിളി ഇന്ത്യയിലെ ഒട്ടുമിക്ക വീടുകളിലുെമത്തിയിരുന്നു. മേ അടല്‍ ബിഹാരി വാജ്‌പേയി ബോല്‍ രഹാ ഹൂം….. എന്നു തുടങ്ങുന്ന വാജ്‌േപയിയുടെ നേരിട്ടുള്ള ഫോണ്‍ വിളി വന്‍ ഹിറ്റായി മാറുകയും ചെയ്തു.
അതേ മാതൃകയിലാണ് യേശുദാസിന്റെ ഗാനമേളക്ക് സാബു കുര്യന്‍ പരസ്യം ചെയ്തിട്ടുള്ളത്. 02030901234 എന്ന നമ്പരില്‍ വിളിക്കുന്നവര്‍ക്ക് യേശുദാസിന്റെ ഒരു സൂപ്പര്‍ ഹിറ്റ് ഗാനവും സാബുകുര്യന്റെ നേരിട്ടുള്ള ക്ഷണവും കേള്‍ക്കാം. മൊബൈലില്‍ നിന്നും ലാന്‍ഡ്‌ഫോണില്‍ നിന്നും സൗജന്യമായി ഈ നമ്പരിലേക്ക് വിളിച്ചാല്‍ ഗാനമേളയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം. കോണ്‍ട്രാക്ട് ഫോണുകളില്‍ നിന്നും ഫ്രീകോള്‍ ഉള്ള ലാന്‍ഡ് ഫോണുകളില്‍ നിന്നും പ്രത്യേക നിരക്കുകളില്ലാതെ ഫോണ്‍ ചെയ്ത് ഗാനമേളയുടെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. ഒപ്പം ഗാനഗന്ധര്‍വന്റെ ഒരു പാട്ടും കേള്‍ക്കാം.
വ്യത്യസ്തതക്ക് വേണ്ടിയാണ് ഈ പുതിയ പരസ്യം ചെയ്യുന്നതെന്നു സാബുകുര്യന്‍ പറഞ്ഞു. ആദ്യമായാണ് ഒരുമലയാളി ഫോണ്‍വഴിയുള്ള പരസ്യവുമായി രംഗത്തുവരുന്നത്. മുന്‍പ്രധാനമന്ത്രി വാജ്‌പേയിയുടെ തെരഞ്ഞെടുപ്പിലെ പരസ്യമാണ് ഈ പരസ്യത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും സാബു കുര്യന്‍ പറഞ്ഞു.ഞാന്‍ സാബു കുര്യന്‍, ആയിരക്കണക്കിന് നേഴ്‌സുമാരെ യു.കെ.യില്‍ എത്തിക്കാന്‍ സഹായിച്ച സെന്റ് മേരീസ് ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടര്‍. സെന്റ് മേരീസ് പത്താം വാര്‍ഷികം ആഘോഷിക്കുകയാണ് എന്നു തുടങ്ങുന്ന പരസ്യത്തില്‍ ഗാനമേളയുടെ വിശദാംശങ്ങള്‍ എല്ലാം ഉണ്ട്.
ഗാനമേളയുടെ ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണെന്നും മാഞ്ചസ്റ്ററിലെയും ലിവര്‍പൂളിലെയും പരിസരങ്ങളിലെയും എല്ലാ മലയാളി കടകളിലും ടിക്കറ്റ് ലഭ്യമാക്കുമെന്നും സാബു പറഞ്ഞു. കൂടാതെ ടിക്കറ്റിനായി അന്ന് മാഞ്ചസ്റ്ററില്‍ പ്രത്യേക കൗണ്ടര്‍ ഉണ്ടായിരിക്കും. ദൂര സ്ഥലങ്ങളില്‍ നിന്ന് ഗാനേമളക്കുവേണ്ടി എത്തുന്നവര്‍ മുന്‍കൂട്ടി അറിയിക്കുന്നപക്ഷം താമസസൗകര്യം കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്തു നല്‍കുെമന്നും സാബു കുര്യന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല