1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2011


സ്റ്റാനി ഇമ്മാനുവേല്‍

മാര്‍ച്ച് 26 ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന യേശുദാസിന്റെ ഗാനമേളക്ക് അകമ്പടിയായി നൃത്തവും. മലയാളത്തിലെ പ്രശസ്ത സിനിമാ താരങ്ങളായിരിക്കും ഒ ടു അപ്പോള തീയേറ്ററില്‍ നടക്കുന്ന ഗാനമേളക്ക് മുന്നോടിയായി നൃത്തം അവതരിപ്പിക്കുക. സിനിമാ താരങ്ങള്‍ക്കൊപ്പം യു.കെ.യിലെ മികച്ച നൃത്തകലാകാരികളും ഉണ്ടായിരിക്കുമെന്ന് സെന്റ് മേരീസ് എം.ഡി.സാബു കുര്യന്‍ അറിയിച്ചു. എച്ച്.ഡി.എഫ്.സി. ഹോം ലോണ്‍ ആണ് യേശുദാസിന്റെ നേതൃത്വത്തിലുള്ള ഗന്ധര്‍വ ഗീതം അവതരിപ്പിക്കുന്നത്.

ഗാനഗന്ധര്‍വന്‍ യേശുദാസും അദ്ദേഹത്തിന്റെ മകന്‍ വിജയ് യേശുദാസും മലയാളത്തിന്റെ പ്രിയ ഗായിക സുജാത, മകള്‍ ശ്വേത എന്നിവരും ചേര്‍ന്ന് ഒരുക്കുന്ന ഗാനമേളക്ക് തൊട്ടു മുമ്പ് സിനിമാ താരങ്ങളുടെ നൃത്തകൂടിയാകുമ്പോള്‍ മാഞ്ചസ്റ്റര്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കലാവിരുന്നായി അത് മാറും. ഇത്രയേറെ ഗായകര്‍ അണിനിരന്ന ഗാനമേള ഇതുവരെ യു.കെ.യില്‍ ഉണ്ടായിട്ടില്ല. ഗാനമേളയില്‍ പരിപാടിയുടെ സ്പോണ്‍സര്‍മാരായ എച്ച്.ഡി.എഫ് സി നറുക്കെടുത്ത് മികച്ച സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.

പ്രോഗ്രാം മാര്‍ച്ച് 26 ന് കൃത്യം നാലുമണിക്ക് തന്നെ ആരംഭിക്കും. മൂന്നുമണിമുതല്‍ ഹാളില്‍ പ്രവേശനം ആരംഭിക്കും. നാലുമുതല്‍ അഞ്ചേകാല്‍വരെയായിരിക്കും നൃത്ത പരിപാടി. കൃത്യം അഞ്ചരക്ക് ഗാനമേള തുടങ്ങും. ഗാനമേളയില്‍ യേശുദാസിനൊപ്പം അമേരിക്കയില്‍ നിന്ന് എത്തുന്ന അദ്ദേഹത്തിന്റെ ഓര്‍ക്കസ്ട്ര ടീമും ഉണ്ടായിരിക്കും. ഗാനഗന്ധര്‍വന്‍ നയിക്കുന്ന ഗാനമേളയില്‍ അദ്ദേഹത്തിന്റെ സ്വന്തം ഓര്‍ക്കസ്ട്ര ടീമിന്റെ പ്രകടനവും പ്രേക്ഷകര്‍ക്ക് കാണാം. ലൈവ് ഓര്‍ക്കസ്ട്ര അപൂര്‍വമായേ സാധാരണ ഗാനമേളക്ക് ഉണ്ടാകാറുള്ളു. എന്നാല്‍ യേശുദാസ് അദ്ദേഹത്തിന്റെ ഗാനമേളക്ക് സ്വന്തം ഓര്‍ക്കസ്ട്ര ടീമിനെ കൊണ്ടുവരികയാണ്.

യേശുദാസ് മലയാളികള്‍ക്ക് ഇതുവരെ സമ്മാനിച്ചിട്ടുള്ള അനശ്വരങ്ങളായ ഗാനങ്ങളൊക്കെയും പ്രേക്ഷകര്‍ക്ക് നേരിട്ട് കേള്‍ക്കാം. അതിനൊപ്പം വിജയ് യേശുദാസും സുജാതമോഹനും ശ്വേതയും കൂടി ചേരുമ്പോള്‍ യു.കെ.യില്‍ മലയാളികള്‍ക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ഗാനമേളയായി ഇത് മാറും.

ടിക്കറ്റ് ബുക്കിംഗ് വളരെ വേഗം പുരോഗമിക്കുകയാണ്. ലണ്ടന്‍, ന്യൂകാസില്‍, സ്കോട്ട്ലന്റ് എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ ആളുകള്‍ ടിക്കറ്റ് ബുക്കുചെയ്യുന്നുണ്ട്. എച്ച്. ഡി.എഫ്.സി ഹോം ലോണിനെക്കുറിക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഗാനമേള വേദിക്ക് അടുത്തുള്ള എച്ച്. ഡി.എഫ്.സി യുടെ സ്റ്റാളില്‍ നിന്നും ലഭ്യമായിരിക്കും. അതിന് പുറമേ ഗാനമേളക്ക് എത്തുന്നവരില്‍ നിന്ന് നറുക്കെടുത്ത് എച്ച്.ഡി.എഫ്.സി ഹോ ലോണിന്റെ പ്രത്യേക വിലപ്പെട്ട സമ്മാനം നല്‍കുന്നതായിരിക്കും. എച്ച്.ഡി.എഫ്.സി നല്‍കുന്ന സമ്മാനങ്ങള്‍ക്കു പുറമേ കൂടുതല്‍ സമ്മാനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സംഘാടക ടീം അംഗങ്ങളായ ജിന്റോ, സ്റ്റാനി എന്നിവര്‍ അറിയിച്ചു.

ഗാനഗന്ധര്‍വന്റെ ഗാനമേളയില്‍ പങ്കെടുക്കാന്‍ മലയാളികള്‍ക്ക് ലഭിക്കുന്ന അപൂര്‍വ അവസരമായിരിക്കും ഇത്. ആറുമാസം മുമ്പ് ലണ്ടനില്‍ യേശുദാസ് ഗാനമേളയില്‍ ശ്വേതയും മലയാളികള്‍ക്ക്വേണ്ടി ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഇത്തവണ വിജയ് യേശുദാസും സുജാതയും കൂടിയാകുമ്പോള്‍ മലയാളികളുടെ മുഴുവന്‍ സംഗീത സ്വപ്നങ്ങളുടെയും സാക്ഷാത്കാരമായി ഗാനമേള മാറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.