യേശുക്രിസ്തു ഭൂമിയില്‍ വീണ്ടും അവതരിച്ചതായി പുതിയ വെളിപ്പെടുത്തല്‍. അലന് ജോണ്‍ മില്ലറാണ് താന്‍ യേശുവിന്റെ അവതാരമാണെന്ന അവകാശവാദവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഉയിര്ത്തെഴുന്നേല്ക്കുന്ന യേശുവിനെ നേരിട്ടുകാണുന്ന മഗ്ദലന മറിയമെന്ന പശ്ചാത്തമതിയായ വേശ്യയാണെന്ന് താനെന്ന് അലന്റെ ഭാര്യയും അവകാശപ്പെടുന്നു. എന്നാല്‍ യേശുവിന്റെ രണ്ടാം വരവുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുള്ളതിനാല്‍ ഓസ്ത്രേലിയന്‍ ജനത ഇതത്ര ഗൗരവമായെടുത്തിട്ടില്ല.
ഇത്തരം ആവകാശ വാദങ്ങള്‍ പുറപ്പെടുവിച്ച് ഇവര്‍ ഒരുപാട് അനുയായികളെയും ഉണ്ടാക്കിയിട്ടുണ്ട്. ക്വീന്‍സ് ലാന്‍ഡിലുള്ള ഇവരുടെ പള്ളിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഈ ദമ്പതികളില്‍നിന്നും അകലംസൂക്ഷിക്കാന് ആസ്ത്രേലിയന്‍ ഭരണകൂടം ജനങ്ങളോടാവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 40 ഓളം ആളുകള്‍ ഇയാളുടെ ‘ഡിവൈന്‍ ട്രൂത്ത്’ എന്ന ആരാധനാസമ്പ്രദായത്തില്‍ പങ്കാളികളാണ്.
ക്രിസ്തുവിന്റെ രൂപം സാദൃശ്യം കാത്തുസൂക്ഷിക്കുകയാണ് അലന്. കുറച്ചുപേര്‍ 2007 മുതല്‍ അലന് താമസിക്കുന്ന പ്രദേശത്ത് ഭൂമി വാങ്ങി താമസത്തിനുള്ള ഒരുക്കത്തിലാണ്. 2009 ല്‍ നാലു ലക്ഷം ഡോളര്‍ വിലവരുന്ന വസ്തു അലനും അനുയായികളും വാങ്ങിയിട്ടുണ്ട്. വിദേശീയരായ സന്ദര്‍ശകര്‍ക്കുവേണ്ടി ഈ സ്ഥലത്ത് ഒരു മന്ദിരം പണിയാനുള്ള ശ്രമത്തിലാണ് അലന്. വാരാന്ത്യത്തില്‍ ഇവിടെവെച്ചാണ് യോഗം ചേരാറുള്ളത്.
കഴിഞ്ഞ ജന്മത്തില് താന്‍ യേശുവായിരുന്നെന്ന് അലന് അവകാശപ്പെടുന്നു. തങ്ങള്‍ യേശുവാണെന്ന് അവകാശപ്പെട്ട് ഒരുപാട് പേര് മുന്നോട്ടുവന്നിട്ടുണ്ട്. പക്ഷേ അവരെല്ലാം അങ്ങനെയായിക്കൊള്ളണമെന്നില്ല. എങ്കിലും അവരിലാരെങ്കിലുമൊരാള്‍ അങ്ങനെയാണ്. എന്റെ കഴിഞ്ഞ ജന്മത്തെക്കുറിച്ച് എനിക്ക് നല്ല ഓര്‍മയുണ്ട്. അതിനര്‍ത്ഥം എനിക്ക് യേശുവാകണമെന്നല്ല. പക്ഷേ ‘ഡിവൈന്‍ ട്രൂത്ത്’ എന്ന ആശയത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു-അലന് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല