ലണ്ടന്‍: 2000 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ നിന്നും യേശു ക്രിസ്തുവിനെ കുരിശില്‍ തറക്കാനുപയോഗിച്ച രണ്ട് ആണികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നരവംശ ശാസ്ത്രജ്ഞനായ സിംച ജാകോബോവിസി തന്റെ ഡോക്യുമെന്ററിയിലൂടെയാണ് യേശുവിനെ കുരിശിലേറ്റാനായി ഉപയോഗിച്ച ആണികണ്ടെത്തിയതായി പ്രഖ്യാപിച്ചത്. ജറുസലേമിനടുത്തുള്ള ഒരു ശവകുടീരത്തില്‍ നിന്നും 20 വര്‍ഷം മുന്‍പാണ് ഈ ആണികണ്ടെത്തിയത്.
1990ല്‍ പുരാതന ജറുസലേമില്‍ നിന്ന് കണ്ടെത്തിയ ഈ ആണിക്ക് ഏകദേശം രണ്ടിഞ്ച് നീളമുണ്ട്. യേശുവിനെ കുരിശില്‍ തറിക്കാനായി ജൂതപുരോഹിതന്‍ കൈയാഫസ് കൊടുത്തുവിട്ട ആണിയാണിതെന്നാണ് പറയുന്നത്. കൈയാഫസിന്റെ ശവകുടീരത്തില്‍ നിന്നാണ് ഈ ആണികണ്ടെടുത്തത്. മരണാനന്തര ജീവിതത്തില്‍ സുഖം ലഭിക്കാന്‍വേണ്ടിയാവാം കൈയാഫസിനെ യേശുദേവന്റെ ശവകുടീരത്തിനടുത്ത് അടക്കിയതെന്നും സിംച് വാദിക്കുന്നു.
യേശുദേവനെ തറയ്ക്കാനുപയോഗിച്ച രണ്ട് ആണികള്‍ കിട്ടിയെന്നത് പുരാവസ്തുവകുപ്പിന്റെ വാദം ലോകത്ത് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും മഹത്തായതാണെന്ന് സിംച പറഞ്ഞു. പൗരാണികവും, ആര്‍ക്കിയോളജിക്കലും, ചരിത്രപരവുമായ എല്ലാ കഥകളും പരിശോധിച്ചാല്‍ യേശുദേവനെ കുരിശിലേറ്റിയ രണ്ട് ആണികളാണ് ഇതെന്ന് മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറുന്നു.
ഈ ആണികള്‍ കണ്ടെടുത്ത സ്ഥലത്തിന്റെ പ്രധാന്യം കണക്കിലെടുത്താണ് ഇത് യേശുദേവനെ തറിക്കാനുപയോഗിച്ച് ആണിയാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത്. എന്നാല്‍ ആ ആണിതന്നെയാണിതെന്ന് തനിക്ക് 100% ഉറപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. തനിക്കു കിട്ടിയ തെളിവുകള്‍ പ്രകാരം ഇത് യേശുദേവനെ കുരിശിലേറ്റാനുപയോഗിച്ച ആണിയാണെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതനാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ആണി പിന്നീട് ടെല്‍ അവിസിലെ ഒരു ലാബില്‍ കൊണ്ടുപോകുകയും അവിടുത്തെ ഒരു പുരാവസ്തുഗവേഷകന്‍ പതിനഞ്ചുവര്‍ഷമായി ഇത് പരിശോധിക്കുകയായിരുന്നു. പുരാവസ്തുവകുപ്പിന്റെ ലാബിന് ഈ ആണികള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദനൈയില്‍സ് ഓഫ് ദ ക്രോസ് എന്ന ഡോക്യുമെന്ററിയിലാണ് സിംച് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സിംചിന്റെ ഈ വാദങ്ങള്‍ ജനശ്രദ്ധ നേടാനുള്ള ശ്രമമാണെന്നാണ് പലരും പറയുന്നത്.ഇക് കൈയാഫസിന്റെ ശവകൂടിരമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്നാല്‍ ഇത്തരം ശവകുടീരങ്ങളില്‍ ആണികള്‍ കാണുന്നത് സാധാരണയാണെന്നുമാണ് ഇസ്രായേല്‍ പുരാവസ്തു വകുപ്പ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല