ടോമിച്ചന്‍ കൊഴുവനാല്‍
വോക്കിംഗ് ക്രിസ്ത്യന്‍ കമ്മ്യുണിട്ടിയുടെ അഭ്യമുഖ്യത്തില്‍ വിശുദ്ധ തോമ ശ്ലീഹായുടെ ഓര്‍മ്മ ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന തിരുനാള്‍ ആഘോഷത്തോട് അനുബന്ധിച്ചു , വോക്കിങ്ങിലെ കുരുന്നുകള്‍ അവതരിപ്പിച്ച സ്കിറ്റ് മലയാളി മനസുകളില്‍ വെള്ളിവെളിച്ചം വിതറുന്ന അനുഭവമായി മാറി . വോക്കിംഗ് സെന്‍റ്. ഡെന്‍സ്റ്റാന്‍ പള്ളിയില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കും മലയാളം കുര്‍ബാനക്കും ഫാദര്‍ ബിജു കോച്ചേരിനാല്പതില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു .
കൂടാതെ ബൈബിള്‍ ക്വിസ് മത്സരത്തില്‍ വിജയികളായ ജോയല്‍ ജോസിനും ,ജോബിന്‍ ജോസിനുമുള്ള സമ്മാന വിതരണവും ഫാദര്‍ ബിജു നിര്‍വഹിച്ചു .തിരുനാള്‍ ചടങ്ങുകള്‍ക്ക് ശേഷം വോക്കിങ്ങിലെ മലയാളി കുട്ടികള്‍ അവതരിപ്പിച്ച സ്കിറ്റ് കേരളത്തിലെ തോമാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനത്തിന്റെ ഓര്‍മ്മ പുതുക്കുന്ന അനുഭവമായി .തോമ ശ്ലീഹായുടെ കേരളത്തിലേക്കുള്ള വരവും അവിടെയുള്ള ആളുകളെ ക്രിസ്തു മതത്തിലേക്ക് ആകര്‍ഷിക്കുന്നതുമാണ് സ്കിറ്റിന്റെ ഉള്ളടക്കം .
എ ഡി 52 ല്‍ ഭാരതത്തില്‍ എത്തുന്ന സെന്‍റ് തോമസ് അന്ന് അവിടെ വ്യപിച്ചുകൊണ്ടിരുന്ന പകര്‍ച്ച വ്യാധികള്‍ സുഖപെടുത്തി നാടുവാഴികളെ വിശ്വസത്തിലെടുക്കുന്നതും അതിനെത്തുടര്‍ന്ന് ക്രിസ്തു മതം പ്രചരിപ്പിക്കുകയും കേരളത്തില്‍ ഏഴര പള്ളികള്‍ സ്ഥാപിക്കുകയും അവസാനം മൈലാപ്പൂരില്‍ വച്ച് കൊല്ലപെടുകയും ചെയ്യുന്നതാണ് സ്കിറ്റിനു ആധാരം . വളരെ മനോഹരമായ അവതരിപ്പിച്ച ഈ സ്കിറ്റില്‍ യേശു ക്രിസ്തു ആയി ഡേവിഡ്സണ്‍ വിത്സനും , സെന്‍റ് തോമസ് ആയി ജോയല്‍ ജോസും , നാടുവാഴിയായി എയ്ഞ്ചല്‍ അഗസ്റ്റിനും വേഷങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു .
കൂടാതെ അയോണ ജോണ്‍സന്‍ , ഫെമ്യ വര്‍ഗീസ് ,ആഷ് ലി മാത്യു ,ജോബിന്‍ ജോസ് ,ആന്‍ മരിയ സണ്ണി ,നീനാ ബിനോയി , ജോബിന്‍ ജോസ് ,അക്സല്‍ ബിന്നി ,ജുവല്‍ ജെയിംസ് എന്നിവര്‍ തങ്ങളുടെ വേഷങ്ങളിലുടെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി അവതരിപിച്ചു. ജോണ്‍സന്‍ കുര്യന്‍ ന്റെ രചനയില്‍ രൂപം കൊണ്ട ഈ സ്കിറ്റിനു വേണ്ട വേഷവിധാന ങ്ങള്‍ക്കും , റി ഹേഷ്സല്‍ ലിനും നോബിള്‍ ജോര്‍ജ് ,സാജു ജോസഫ് സോളി സിബു , ജെസ്സി ജോസ് , ലവ്‌ലി സണ്ണി , ഷാജി വര്‍ഗീസ്, ഷീബ ബിനോയ് എന്നിവര്‍ നേത്രുത്വം നല്‍കി .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല