യോഗാചാര്യന്‍ ബോളിവുഡിലേക്ക്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സമരം ചെയ്ത യോഗാ ഗുരു ബാബാ രാംദേവിന്റെ ജീവിതം സിനിമയാക്കാന്‍ ബോളിവുഡ് സംവിധായകന്‍ മണിശങ്കറാണ് തീരുമാനിച്ചത്.
വിവാദങ്ങളുടെ തോഴനായ സഞ്ചയ്ദത്തിനെയാണ് വിവാദമായേക്കാവുന്ന സിനിമയില്‍ നായകനാക്കാന്‍ ഉദ്ദേശിക്കുന്നത്. മണിശങ്കറും സഞ്ചയ് ദത്തും വളരെ അടുത്ത സുഹൃത്തുക്കളാണ്. രാംദേവുമായി ബന്ധപ്പെട്ട സിനിമ വിവാദമാകാന്‍ സാധ്യത ഉള്ളതിനാല്‍ പുതിയ ചിത്രത്തിലൂടെ വീണ്ടും വിവാദത്തിലാകാന്‍ സഞ്ചയ് തയാറാവുമോയെന്ന് സംശയമുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാംലീലാ മൈതാനത്തു നടന്ന നിരാഹാരസരവും അറസ്റ്റ് നാടകമുള്‍പ്പെടെയുള്ള കാര്യങ്ങളും രാംദേവിന്റെ ജീവിതത്തിലെ വിവിധ വശങ്ങളും പുതിയ ചിത്രത്തിലുണ്ടായിരിക്കും. രാംദേവിന്റെ ജീവിതത്തിലെ വിവിധവശങ്ങളും ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളും മണിശങ്കര്‍ സ ൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ‘നോക്ക് ഔട്ടി’ലും രാംദേവിന്റെ ജീവിതം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മണിശങ്കര്‍ പറയുന്നു. മുന്‍പ് സഞ്ജയ് ദത്ത്, ഇമ്രാന്‍ ഖാന്‍, കങ്കണ റാണട്ട് തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് അദ്ദേഹം നോക്ക് ഔട്ടും സംവിധാനം ചെയ്ത്.
ആ ചിത്രത്തിലും പുറത്തുനിന്നുവരുന്ന കള്ളപ്പണത്തിനെക്കുറിച്ചുള്ള കാര്യങ്ങളാണ് വെളിവാക്കിയിരുന്നത്. സ്വാമിയുടെ ജീവിതം ആസ്പദമാക്കിചെയ്യുന്ന ചിത്രത്തിനുള്ള സ്‌ക്രിപ്റ്റുകള്‍ തയാറായി ക്കൊണ്ടിരിക്കുകയാണ്. സ്‌ക്രിപ്റ്റും ലൊക്കേഷനും തയ്യാറായാല്‍ എത്രയും പെട്ടെന്ന് ചിത്രം പൂര്‍ത്തിയാക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. Edit this entry.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല