അനീഷ് ജോണ്‍: ഈ ശനിയാഴ്ച (24/10/15) കീത്‌ലിയില്‍ വെച്ച് നടക്കുന്ന യുക്മ യോര്‍ക്ക്ഷയെര്‍ ഹംബെര്‍ റീജിയെന്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ നാളെ കൊണ്ട് അവസാനിക്കാനിരിക്കെ പരിപാടികളുടെ വിജയത്തിനായി ഭാരവാഹികള്‍ അവസാന മിനുക്ക്പണികളിലേക്ക് കടന്നു. കീത്ത് ലീ മലയാളി അസ്സോസിയെഷന്റെ (KMA) ആഭിമുഖ്യത്തില്‍ സ്പ്രിംഗ് ഗാര്‍ഡന്‍ ലൈന്‍ ഹോളി ഫാമിലി കാത്തോലിക് സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ (BD20 6LH) വെച്ചാണ് കലാമേള നടത്തപ്പെടുക.
24 നു രാവിലെ പത്തുമണിക്ക് യുക്മ നാഷണല്‍ സെക്രട്ടറി ശ്രീ സജീഷ് ടോം ഉദ്ഘാടനം ചെയ്യ്തുകൊണ്ട് ആരംഭിക്കുന്ന കലാമേളയില്‍ റീജിയനിലെ എട്ടു അസ്സോസ്സിയെഷനിലെ കലാകാരന്മാരും കലാകാരികളും തങ്ങളുടെ വെക്തി പ്രഭാവം മാറ്റുരയ്ക്കും.
ഈ റെജിയനില്‍ നിന്നും G C S E പരീക്ഷയില്‍ കൂടുതല്‍ ഗ്രെഡുകള്‍ വാങ്ങിയ മഹിമ മഹേഷ്, അഞ്ജലി ജോമോന്‍, അനുഷ്‌ക ജോണ്‍ എന്നിവരെ ഉപഹാരം നല്കി ആദരിക്കുന്നതോടൊപ്പം പുതിയതായി യുക്മയില്‍ ചേര്‍ന്ന യോര്‍ക്ക് മലയാളി അസ്സോസ്സിയെഷനും റോതെര്‍ഹം കേരള കള്‍ചറല്‍ അസ്സോസ്സിയെഷനും ഉള്ള അംഗത്വ വിതരണവും ശ്രീ സജീഷ് ടോം നിര്‍വഹിക്കും.
രണ്ടു സ്റ്റേജ് കളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
മത്സരങ്ങളുടെ സമയ ക്രമീകരണങ്ങള്‍ക്കും മറ്റുമായി ഓരോ അസ്സോസ്സിയെഷനും അവരവരുടെ പ്രധിനിധികള്‍ മുഖാന്തിരം ആര്ട്‌സ് കോഡിനെറ്റര്‍ സജിന്‍ രവീന്ദ്രനുമായി ബന്ധപ്പെടെണ്ടതാണ്.
വിജയികള്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റ് ഉം കലാതിലകത്തിനും കലാപ്രതിഭയ്ക്കും ട്രോഫിയും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസ്സോസ്സിയെസഷന് K J ജോര്‍ജ് മെമ്മോറിയല്‍ എവെര്‍ റോളിംഗ് ട്രോഫി യും നല്കുന്നതാണ്.
നാഷണല്‍ കലാമേളയുടെ നിയമാവലികള്‍ തന്നെ ആയിരിക്കും ഇവിടെയും പ്രാവര്‍ത്തീകമാക്കുക. കലാമേളയുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തിട്ടുണ്ട്.
മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകത്തക്ക രീതിയില്‍ ഫുഡ് സ്റ്റാള്‍ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അലക്‌സ് എബ്രഹാം (പ്രസിഡന്റ്) : 07802715020
വര്‍ഗീസ് ഡാനിയേല്‍ (സെക്രട്ടറി) : 07882712049
സജിന്‍ രവീന്ദ്രന്‍ (ആര്‍ട്‌സ് കോഡിനെറ്റെര്‍) : 07889809396
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല