തെന്നിന്ത്യന്‍ നടി രംഭ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. കാനഡയിലെ ടൊറന്റോയിലുള്ള രംഭയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഭര്‍ത്താവ് ഇന്ദ്രകുമാര്‍ അറിയിച്ചു. ജനുവരി 14നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്.
തെന്നിന്ത്യയില്‍ ഒരുകാലത്ത് നമ്പര്‍ വണ്‍ താരമായിരുന്നു രംഭ, പിന്നീട് മലയാളത്തിലും തമിഴിലുമായി ഒരു രണ്ടാംവരവ് നടത്തുകയും പിന്നീട് വിവാഹതയാവുകയും ചെയ്തു.
ബിസിനസുകാരനായ ഭര്‍ത്താവ് ഇന്ദ്രകുമാറിനൊപ്പം കാനഡയിലാണ് രംഭയിപ്പോള്‍ താമസിക്കുന്നത്. മലയാളത്തില്‍ ഹരിഹരന് സംവിധാനം ചെയ്ത സര്‍ഗം എന്ന വിജയചിത്രത്തിലെ നായികയായിട്ടായിരുന്നു രംഭയുടെ അരങ്ങേറ്റം, പിന്നീട് തമിഴിലും തെലുങ്കിലുമായി ഗ്ലാമര്‍ നടിയെന്ന പേരും രംഭ നേടിയെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല