ദല്‍ഹി: ഫിറോസ് ഷാ കോട്ട്‌ലാ ഗ്രൗണ്ടില്‍ ദല്‍ഹിയുടെ ചെകുത്താന്‍മാര്‍ വീണ്ടും തോറ്റു. ഗംഭീറിന്റെ നേതൃത്വത്തിലിറങ്ങിയ കൊല്‍ക്കത്തയോട് 17 റണ്‍സിനാണ് ദല്‍ഹി തോറ്റത്. ഇതോടെ നാല് ജയവുമായി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തി. സ്‌കോര്‍: കൊല്‍ക്കത്ത 7/ 148, ദല്‍ഹി 9/ 131
ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തയ്ക്ക് തുടക്കത്തിലേ പിഴച്ചു. 11 റണ്‍സെടുത്ത കാലിസിനെ ഇര്‍ഫാന്‍ പഠാന്‍ ബൗള്‍ഡാക്കി. തുടര്‍ന്ന് ഗംഭീറും (18), ഗോസ്വാമിയും (22) പെട്ടെന്ന് പുറത്തായി. എന്നാല്‍ ക്രീസിലെത്തിയ തിവാരി ആക്രമണോല്‍സുകമായ ബാറ്റിംഗ് കാഴ്ച്ചവെക്കുകയായിരുന്നു. രണ്ടും ഫോറും മൂന്ന് സിക്‌സറും പായിച്ച തിവാരി 47 പന്തില്‍ നിന്നാണ് 61 റണ്‍സെടുത്തത്. ദല്‍ഹിക്കായി ഉമേഷ് യാദവ് രണ്ടുവിക്കറ്റെടുത്തു.
മറുപടിയായി ബാറ്റിംഗിനിറങ്ങിയ ദല്‍ഹിക്ക് തകര്‍പ്പനടിക്കാരന്‍ വാര്‍ണറുടെ വിക്കറ്റ് നേരത്തേ നഷ്ടമായി. എന്നാല്‍ സെവാഗും (34) ഹോപ്‌സും (25) ചേര്‍ന്ന് മെല്ലെ ടീമിനെ മുന്നോട്ടുനയിച്ചു. എന്നാല്‍ സെവാഗ് പുറത്തായതോടെ ദല്‍ഹി പുര്‍ണമായും തകരുകയായിരുന്നു. ഒടുവില്‍ നിശ്ചിത 20 ഓവറില്‍ ദല്‍ഹിക്ക് 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ച തിവാരിയാണ് കളിയിലെ താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല