തിയറ്ററില്‍ ആളില്ലെങ്കിലും പുതിയ ചിത്രമായ രഘുവിന്റെ സ്വന്തം റസിയ ഹിറ്റാണെന്ന് സംവിധായകന്‍ വിനയന്‍. ആദ്യവാരം തന്നെ ബോക്‌സ്ഓഫീസില്‍ സിനിമ മോശം പ്രകടനം കാഴ്ചവെയ്ക്കുമ്പോഴാണ് വിനയന്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇനീഷ്യല്‍ കളക്ഷനും സാറ്റലൈറ്റ് വില്‍പനാവകാശവും ചേരുമ്പോള്‍ ഒന്നരക്കോടി മുടക്കിയ ചിത്രം ഏറെ തിരിച്ചുപിടിച്ചുവെന്നാണ് വിനയന്‍ അവകാശപ്പെടുന്നത്.
യക്ഷിയും ഞാനും റിലീസ് ചെയ്തപ്പോഴും ഇതേ കാര്യം തന്നെയാണ് വിനയന്‍ പറഞ്ഞിരുന്നത്. പടം ലാഭമുണ്ടാക്കിയെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിനയനുമായി തെറ്റിയ നിര്‍മാതാവ് റൂബന്‍ ഗോമസ് സിനിമ വന്‍നഷ്ടമാണ് വരുത്തിവെച്ചതെന്ന് പിന്നീട് വെളിപ്പെടുത്തി.
രഘുവിന്റെ സ്വന്തം റസിയയുടെ കാര്യത്തിലും ഇതുപോലെ എന്തെങ്കിലും സംഭവിയ്ക്കുമോയെന്നാണ് ചലച്ചിത്രരംഗം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഏതാനും ആഴ്ചകള്‍ കൂടി കഴിഞ്ഞാലേ ഈ സിനിമയുടെ ഗതി എന്തെന്ന കാര്യം വ്യക്തമാവൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല