ചെന്നൈ: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് നടന്‍ രജനികാന്തിനെ ഐ.സി.യുവിലേക്ക് മാറ്റി.വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസിന് വിധേയനാക്കുമെന്നാണ് സൂചന. ശരീരത്തിലെ സോഡിയം, പ്രോട്ടീന്‍ തോതുകള്‍ കുറയുന്നതിനാല്‍ ഡയാലിസിസ് ഒഴിവാക്കാനാവില്ലെന്ന് പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.ശ്വാസകോശത്തിലെ അണുബാധ, ഉദരസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കാണ് ചികില്‍സ.
കടുത്ത പനിയും ശ്വാസതടസവും മൂലം മേയ് 13 മുതല്‍ ചികിത്സയിലാണ് അദ്ദേഹം.
രണ്ടാഴ്ചയ്ക്കിടെ മൂന്നു തവണ രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 29 ന് റാണ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച ദിവസമാണ് തലകറക്കവും ഛര്‍ദിയും വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മെയ് 4 ന് വീണ്ടും ഐ.സി.യു വില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിപൂര്‍ണവിശ്രമം നിര്‍ദേശിച്ച അദ്ദേഹത്തെ രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയ്ക്കുമുമ്പ് വീണ്ടും അഡ്മിറ്റുചെയ്തു.
മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം നന്നായി പ്രതികരിക്കുന്നുണ്ടെന്നും ശ്വാസോച്ഛാസം കൂടുതല്‍ സുഗമമാക്കാന്‍വേണ്ടിയാണ് ഐ.സി.യുവിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല