ചെന്നൈ:ഷൂട്ടിംഗ് ആരംഭിച്ച റാണയായിരിക്കും രജനീകാന്ത് അഭിനയിക്കുന്ന അവസാന സിനിമ എന്ന് സൂചന. രജനീകാന്തിന്റെ മരുമകനും തമിഴ്താരവുമായ ധനുഷ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിംഗപ്പൂരില്‍ ചികില്‍സയില്‍ക്കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൃക്ക മാറ്റിവെയ്ക്കല്‍ വേണ്ടിവന്നില്ലെന്നും ദേശീയ അവാര്‍ഡു ജേതാവുകൂടിയായ ധനുഷ് പറഞ്ഞു. ഒരാഴ്ചക്കകം സൂപ്പര്‍സ്റ്റാര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും റാണയുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ധനുഷ് അറിയിച്ചു.
മന്‍മഥന്‍ അമ്പിനു ശേഷം കെ.എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണ. ബോളിവുഡ് താരം ദീപികാ പദുകോണാണ് ചിത്രത്തില്‍ രജനിയുടെ നായികയായെത്തുന്നത്. റാണയുടെ ചിത്രീകരണം ആരംഭിച്ച ദിവസമാണ് രജനീകാന്തിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഒരാഴ്ചയ്ക്കകം ആശുപത്രിവിട്ട അദ്ദേഹത്തെ നെഞ്ചിലുണ്ടായ നീര്‍ക്കെട്ടിനെത്തുടര്‍ന്ന് പോരൂരിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് വിദഗ്ധചികില്‍സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഇന്നലെ അദ്ദേഹത്തെ ഐ.സി.യുവില്‍നിന്ന് വാര്‍ഡിലേക്കു മാറ്റിയിരുന്നു. രജനിയ്ക്കുവേണ്ടി ജീവന്‍ കളയാന്‍ തയ്യാറായിനില്‍ക്കുന്ന ആരാധകരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് സിനിമയില്‍നിന്നുമുള്ള പിന്‍വാങ്ങല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല