തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രി വിട്ടു. പുതിയ ചിത്രമായ ‘റാണ” യുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൈലാപ്പൂരിലെ ഇസബെല്ലാ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഏതാനും ദിവസം വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു.
ഇന്നലെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ത്തന്നെ രജനികാന്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം പനി തോന്നിയതിനെത്തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വൈകിട്ടാണ് ഡിസ്ചാര്‍ജ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല