ബ്രിഡ്ജ്ടൗണ്‍: രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ജയപ്രതീക്ഷ.നാലാം ദിനം മികച്ച ലീഡ് നേടിയ ഇന്ത്യ ,അവസാനദിവസം വിന്‍ഡീസിനെ ബാറ്റിംഗിനയക്കുമെന്നാണ് കരുതുന്നത്. അങ്ങിനെയെങ്കില്‍ പേസിനെ അനുകൂലിക്കുന്ന പിച്ചില്‍,കാലാവസഥ കനിഞ്ഞാല്‍ ബൗളര്‍മാരുടെ മികവില്‍ പരമ്പരയിലെ രണ്ടാം വിജയം കരസ്ഥമാക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ
ദ്രാവിഡിന്റെയും ലക്ഷമണിന്റെയും അര്‍ദ്ധ സെഞ്ചുറിയോടെ നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. 72 റണ്‍സോടെ ലക്ഷമണനും 26 റണ്‍സോടെ വിരാട് കോഹ് ലിയുമാണ് ക്രീസില്‍. ഏഴു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 240 റണ്‍സിന്റെ ലീഡായി.
വിക്കറ്റ് നഷ്ടമാകാതെ 23 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് മുരളി വിജയ് യുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. 3 റണ്‍സെടുത്ത വിജയ്‌യെ രാംപാലിന്റെ ബൗളിംഗില്‍ ബൊ പടികൂടുകയായിരുന്നു.പിന്നീട് വന്ന രാഹുല്‍ ദ്രാവുഡ് തുടക്കകാരനായ അഭിനവ് മുകുന്ദിനൊപ്പം ഇന്ത്യയെ മികച്ച സ്‌കോറിലെക്ക് നയിക്കുമെന്ന തോന്നലുളവാക്കവെയാണ് അഭിനവ് പുറത്താവുന്നത്. അര്‍ദ്ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ വച്ച് എഡ്വാര്‍ഡാണ് അഭിനവിനെ പുറത്താക്കിയത്. ദ്രാവിഡ് 55 റണ്‍സെടുത്ത് പുറത്തായി. ഇത്തവണയും വിക്കറ്റ് എഡ്വാര്‍ഡ് നേടി. പിന്നീട് ഒത്ത്‌ചോര്‍ന്ന കോഹ്‌ലിയും ലക്ഷമണുമാണ് കൂടുതല്‍ വിക്കറ്റ് നഷ്ടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചു.
ആദ്യ ഇന്നിംഗ്‌സില്‍ 201 നു പുറത്തായ ഇന്ത്യ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്‌സ് 190 റണ്‍സില്‍ ഒതുക്കിയിരുന്നു. ഇഷാന്ത് ശര്‍മയുടെ മികച്ച ബൗളിംഗാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡു നല്‍കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 201 റണ്‍സ് മറികടന്ന് വിന്‍ഡീസ് ലീഡ് നേടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇഷാന്ത് കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തത്. 21.5 ഓവറില്‍ 55 റണ്‍സ് വഴങ്ങി ഡല്‍ഹി പേസര്‍ ആറ് വിക്കറ്റുകള്‍ പിഴുത് ടെസ്റ്റിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ശതകം തികച്ച ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ബൗളറായി ഇഷാന്ത്. 33 ടെസ്റ്റുകളില്‍ നിന്ന് 102 വിക്കറ്റുകള്‍ 22കാരനായ ഇഷാന്ത് സ്വന്തമാക്കിക്കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ്, ന്യൂസീലന്‍ഡിന്റെ ഡാനിയല്‍ വെറ്റോറി, പാകിസ്താന്റെ വഖാര്‍ യൂനിസ്, ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ എന്നിവരാണ് വേഗത്തില്‍ 100 തികച്ച ആദ്യ നാല് താരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല