മെല്‍ബണ്‍: രണ്ടാം ട്വന്റി 20 മത്സരത്തില്‍ നാലു റണ്‍സിനു ഓസീസ് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഇരുപത് ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. മറുപടിയായി ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇംഗ്ലീഷ്‌നിരയില്‍ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. 39 റണ്‍സെടുത്ത ഓപ്പണര്‍ ബെല്ലാണ് ടോപ്‌സ്‌കോറര്‍. ഡേവിസ് 29 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അറുപത് റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയക്കുവേണ്ടി മിച്ചല്‍ ജോണ്‍സണ്‍ മൂന്നും വാട്‌സണ്‍ രണ്ടും ടെയ്റ്റ് ഒരു വിക്കറ്റുമെടുത്തു.
രണ്ടാം ട്വന്റി 20 മത്സരം കളിക്കുന്ന ആരണ്‍ ഫിഞ്ചിന്റെ ബാറ്റിങ് മികവാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് തുണയായത്. 33 പന്താണ ഫിഞ്ച് നേരിട്ടത്. വാര്‍ണര്‍ 26 പന്തില്‍ നിന്ന് 30 ഉം പെയ്ന്‍ 12 പന്തില്‍ നിന്ന് 21 ഉം റണ്‍സെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല