മനോജ് മാത്യു
യു. കെ മലയാളികള്‍ക്കിടയില്‍ ആത്മീയ നവോത്ഥാനത്തിനു തുടക്കം കുറിച്ച സെഹിയോന്‍ യു. കെ ടീം നയിക്കുന്ന രണ്ടാം നോര്‍ത്ത് ഈസ്റ്റ് ബൈബിള്‍ കണ്‍വന്‍ഷന് ഇനി രണ്ടുനാള്‍ മാത്രം. രണ്ടുമാസം മുന്‍പു നടന്ന ഒന്നാം സെഹിയോന്‍ കണ്‍വന്‍ഷന്‍ സമ്മാനിച്ച ആത്മീയ അഭിഷേകം ഒരിക്കല്‍ക്കൂടി ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് വടക്കുകിഴക്കന്‍ ഇംഗ്ലണ്ട്. സണ്ടര്‍ലാന്റിലെ സെന്റ്. ജോസഫ്സ് ദേവാലയത്തില്‍ ഓഗസ്റ്റ് 4ംതിയതി ശനിയാഴ്‌ച നടക്കുന്ന ധ്യാന ശുശ്രൂഷകള്‍ക്ക് യു.കെ സെഹിയോന്‍ ടീം ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കും. സോജിയച്ചന്റെ നേതൃത്വത്തില്‍ ബിര്‍മിംഗ്ഹാമിലെ ഒരു കൊച്ചു ദേവാലയത്തില്‍ ആരംഭിച്ച ശുശ്രൂഷകളിന്ന് നോട്ടിംഗ്ഹാം അരീനവരെ വളര്‍ന്നിരിക്കുന്നു. ഭൌതിക സുഖങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ആത്മീയ ജീവിതത്തോടുള്ള മനുഷ്യന്റെ താല്‍പര്യം കുറയുന്നില്ല എന്നതിന്റെ തെളിവാണ് രണ്ടാം ശനിയാഴ്‌ചയിലെ സെഹിയോന്‍ കണ്‍വന്ഷനിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുന്നത്. ബ്രിട്ടണില്‍ വളര്‍ന്നുവരുന്ന മലയാളി കുട്ടികളില്‍ ക്രൈസ്തവ വിശ്വാസവും, മൂല്യങ്ങളും വളര്‍ത്തുക എന്നതും സെഹിയോന്‍ മിനിസ്ട്രി ഏറ്റെടുത്തിരിക്കുന്ന ദൗത്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
ആത്മീയത വാണിജ്യവല്‍ക്കരിക്കപ്പെടുകയും സ്റ്റേജു പ്രോഗ്രാമുകള്‍ പോലെ ധ്യാനങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് യു.കെയിലെ മലയാളി ജീവിതങ്ങളില്‍ നിലനില്‍ക്കുന്ന ഒരു നവീകരണ അനുഭവം സാധ്യമാകാന്‍ രണ്ടാം രണ്ടാം നോര്‍ത്ത് ഈസ്റ്റ് ബൈബിള്‍ കണ്‍വന്‍ഷന്‍ നിമിത്തമാകും എന്ന പ്രതീക്ഷയിലാണ് സംഘാടകരായ സജിയച്ചനും കൂട്ടരും.
ഈ കണവന്‍ഷനുവേണ്ടി നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നു.
പള്ളിയുടെ വിലാസം:
St. Joseph’s Catholic Church, PaxtonTerrace, Sunderland, SR4 6HP
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. സജി തോട്ടത്തില്‍ – 07852582217, സിബി തോമസ് – 07988996412, മാത്യു – 07912344516 & റെജി – 07828151504.
മനോജ് മാത്യു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല