ബെന്നിവര്ക്കി പെരിയപ്പുറം
ബര്‍മിങ്ങ്ഹാം അതിരൂപത സീറോ മലബാര്‍ സഭ കണ്വെന്ഷന് 2011 ജൂലൈ 2ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണിവരെ ബര്‍മിങ്ങ്ഹാം സിറ്റിക്കടുത്തുള്ള സെന്റ് കാതറീന്‍സ് കാത്തോലിക്ക പള്ളിയില്‍ വെച്ച് നടത്തുന്നതിനു തീരുമാനിച്ചു. സീറോ മലബാര്‍ സഭ ബര്‍മിങ്ങ്ഹാം അതിരൂപത ചാപ്ലിന് ഫാ.സോജി ഓലിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സീറോ മലബാര്‍ സഭയുടെ സെന്റട്രല്‍ കമ്മറ്റി യോഗമാണ് രണ്ടാമത് കണ്വെന്ഷന് വിപുലമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്നും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണുക്കാരന്‍ മുഖ്യാതിഥിയായി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് വിവിധ ക്ലാസ്സുകള്‍ നയിക്കും.
സീറോ മലബാര്‍ സഭയുടെ ബര്‍മിങ്ങ്ഹാം അതിരൂപതയുടെ കീഴിലുള്ള 12 സെന്ററുകളില്‍ നന്നായി ആയിരത്തി അഞ്ഞൂറോളം പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. 2010-ല്‍ സോളിഹളില്‍ വെച്ചാണ് ആദ്യ കണ്വെന്ഷന് നടന്നത്.
കേരളത്തില്‍ നിന്നും ജോലിയുടെ ഭാഗമായി യു.കെയിലേക്ക് കുടിയേറിയ സീറോ മലബാര്‍ സഭാ മക്കള്‍ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും അത് മറ്റുള്ളവരുടെ ഇടയില്‍ പ്രഘോഷിക്കുന്നതിനും ഉള്ള ഒരു അവസരമായിട്ടാണ് കണ്വെന്ഷന് നോക്കിക്കാണുന്നത്. കണ്‍വെന്‍ഷന്റെ വിജയത്തിനായി ഫാ.സോജി ഓലിക്കല്‍ രക്ഷാധികാരിയായി കമ്മറ്റി രൂപീകരിച്ചു.
ഫ്രാന്‍സിസ് സേവ്യര്‍ ഓക്സഫോര്‍ഡ് – ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് സേവ്യര്‍-ജോ.കണ്‍വീനര്‍ സൈമണ്‍ സെബാസ്റ്റ്യന്‍, ബിജു പൈനാടത്ത് – ധനകാര്യം, ബിജു ജോസഫ്, റീന ജേക്കബ് – കലാപരിപാടികള്‍, സെന്‍സ് ജോസ്, ആന്റണി ജോസഫ്-ഭക്ഷണം സിസ്റ്റര്‍ അന്‍സില, എല്‍സമ്മ വര്‍ഗീസ്-ലിറ്റര്‍ജി സിബി, സോണിയ, മേഴ്സി ജോണ്സണ്-സ്വീകരണം. ഡെന്നി തോമസ്, ജോസഫ് ജോര്‍ജ്-രജിസ്ട്രേഷന് ബെന്നി വര്‍ക്കി-പബ്ലിസിറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല