എ. പി. രാധാകൃഷ്ണന്: സനാതന ധര്‍മ്മത്തിന്റെ പാഞ്ചജന്യം വീണ്ടും മുഴങ്ങുന്നു; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സാമൂദായിക സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത് ഹിന്ദുമത പരിഷത്തിന്റെ തിയതി പ്രഖ്യാപിച്ചു. മെയ് മാസം ഒന്നാം തിയതി ഞായറാഴ്ച കാലത്ത് 10 മണിമുതല്‍ രാത്രി 10 മണിവരെ വിവിധ കലാ സാംസ്കാരിക പരിപാടികളോടെ അതിഗംഭീരമായി രണ്ടാമത് ഹിന്ദുമത പരിഷത്ത് നടക്കും. ഇനിയുള്ള മാസങ്ങള്‍ മുഴുവന്‍ തയ്യാറെടുപ്പുകളുടെ തിരക്കുകള്‍.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ലണ്ടന്‍ ഹിന്ദുമത പരിഷത്ത് കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ വര്‍ണ്ണാഭമായി നടത്താന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്‍ഥിച്ചു. ഭാരതത്തില്‍ നിന്നും വരുന്ന പ്രധാന അഥിതികളെ കൂടാതെ പ്രാദേശികമായി ഹൈന്ദവ വിദ്യാഭ്യാസ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഒട്ടനവധി പ്രമുഖര്‍ ഇത്തവണ പരിഷത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ പരിഷത്തില്‍ നിന്നും വ്യത്യസ്തമായി ഭാഷയുടെയും പൌരുത്വത്തിന്റെയും അതിര്‍ത്തികള്‍ ഇല്ലാതെ മുഴുവന്‍ ഹൈന്ദവര്‍ക്കും ഒരു വിസ്മയ കാഴ്ച തന്നെ ഒരുക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. കഴിഞ്ഞ വര്‍ഷം പരിഷത്ത് നടത്തിയ ക്രോയ്ടനിലെ ആര്‍ച്ബിഷപ്പ് ലന്ഫ്രങ്ക് അക്കാദമി തന്നെയാണ് ഇത്തവണയും വേദി. പങ്കെടുക്കുന്നവരുടെ വിശദവിവരങ്ങള്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ പ്രഖ്യാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല