1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2016

എ. പി. രാധാകൃഷ്ണന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രണ്ടാമത് ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കുന്ന കൂടുതല്‍ അഥിതികളെ പ്രഖ്യാപിച്ചു. വരുന്ന ഞായറാഴ്ച മെയ് ഒന്നിന് രാവിലെ 10 മുതല്‍ രാത്രി 10 വരെക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയില്‍ നടക്കുന്ന ഹിന്ദുമത പരിഷത്ത് യു കെ യിലെ ഏറ്റവും വലിയ ഹൈന്ദവ സംഗമം ആണ്. മുഖ്യ പ്രഭാഷകനായി കേരളത്തില്‍ നിന്നും വരുന്ന ആരാധ്യനായ സ്വാമി ചിദാനന്ദപുരിക്ക് പുറമേ സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓംകാര ആശ്രമത്തിലെ ആചാര്യ വിദ്യാഭാസ്‌കര്‍ജിയും യു കെ യിലെ പ്രശസ്ത ഹിന്ദുമത പണ്ഡിതന്‍ ശ്രീ ജെ ലഖാനിയും പരിഷത്തില്‍ പങ്കെടുത്ത് സനാതന ധര്‍മ്മത്തിന്റെ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍ക്കും.

പ്രസ്ഥാന ത്രയങ്ങളില്ലും വേദങ്ങളില്ലും അപാര പാണ്ടിത്യമുള്ള ആചാര്യ വിദ്യാഭാസ്‌കര്‍ജി ഭാരതത്തിലെ ഋഷികേശിലെ കൈലാസ ആശ്രമത്തില്‍ നിന്നും വേദാന്തം അഭ്യസിച്ചതിനുശേഷം സ്വദേശമായ സ്വിറ്റ്‌സര്‍ലാന്‍ഡ്‌ലേക്ക് മടങ്ങി വരുകയായിരുന്നു. വേദാന്ത പ്രകരണങ്ങളെ ജര്‍മന്‍ ഭാഷയിലേക്ക് തര്‍ജമ ചെയ്ത അദ്ധേഹത്തിന്റെ പല പുസ്തകങ്ങളും സ്വിസ് ജര്‍മന്‍ സര്‍വകലാശാലകളില്‍ സംസ്‌കൃത വിഭാഗത്തിലും മറ്റുമായി പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. യോഗയുടെയും വേദാന്തത്തിന്റെയും യുറോപിലെ പ്രചാരണത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന ആചാര്യ വിദ്യാഭാസ്‌കര്‍ജിയുടെ സാന്നിദ്യം ഹിന്ദുമത പരിഷത്തിനെ കൂടുതല്‍ വിഞ്ജാനപ്രഥമാക്കും.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ജനവരി മാസം നടന്ന വിവേകാനന്ദ ജയന്തി സ്മാരക പ്രഭാഷണം നടത്തി നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റിയ ശ്രീ ജെ ലഖാനി ലോക പ്രശസ്തമായ ഈട്ടന്‍ കോളജിലെ ഹിന്ദു വിഭാഗത്തില്‍ അധ്യാപകന്‍ കൂടിയാണ്. യു കെ യിലെ ഹിന്ദു അക്കാദമിയുടെ തലവനും ഹിന്ദു കൌണ്‍സില്‍ ഓഫ് യു കെയുടെ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ കൂടിയാണ് ശ്രീ ജെ ലെക്കാനി. പ്രായോഗിക ഭൌതികശാസ്ത്രം എന്ന വിഷയത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രഭാഷങ്ങള്‍ നടത്തിയിട്ടുള്ള ശ്രീ ജെ ലെക്കാനി ഒരിക്കല്‍ കൂടി നമ്മള്‍ മലയാളികള്‍ക്കായി പ്രഭാഷണം നടത്തുകയാണ്. വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ രാവിലെ 10 മണിക്ക് പരിഷത്ത് ആരംഭിക്കും.

പരിഷത്ത് നടക്കുന്ന വേദിയുടെ വിലാസം; Arch Bishop Lanfranc Academy, Mitcham Road, CR9 3AS
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.