1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2016

എ. പി. രാധാകൃഷ്ണന്‍:ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും പിന്തുണയോടെ ഈവരുന്ന മെയ് മാസം ഒന്നാം തിയതി നടത്തുന്ന രണ്ടാമത് ഹിന്ദുമത പരിഷതിനോടനുബന്ധ്ച്ചു ഒരു സ്മരണിക പ്രസിധികരിക്കുന്നു.

ഭക്തി, ജ്ഞാനം, സാഹിത്യം, കല, ആനുകാലികം, കവിത, എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള രചനകള്‍ ആണ് മുഖ്യമായും സ്മരണികയില്‍ ഉള്‍പെടുത്തുന്നത്. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദി സ്മരണികയില്‍ പ്രസിധികരികുന്നതിന്നു യു കെ യില്‍ താമസമാക്കിയ പ്രതിഭകളില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു. നിങ്ങളുടെ സൃഷ്ടികള്‍ അയകേണ്ട അവസാന ദിവസം ഏപ്രില്‍ മാസം പത്താം തിയതിയാണ് (10.04.2016) വിവിധ കല സാംസ്‌കാരിക പരിപാടികളോടെ രാവിലെ 10 മണിമുതല്‍ രാത്രി 10 മണി വരെയാണ് ഹിന്ദുമത പരിഷത്ത് നടക്കുന്നത്. ക്രോയ്ടനിലെ പ്രശസ്ത വേദിയായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാദമിയില്‍ വെച്ചാണ് ഇത്തവണയും പരിഷത്ത് നടത്തുന്നത്.

ഐശ്ചിക ഭാഷയായി ഇംഗ്ലീഷ് മലയാളം എന്നിവയില്‍ ഏതെങ്കിലും ഒന്ന് സൌകര്യപൂര്‍വം തെരെഞ്ഞെടുകാം. കൃതികള്‍ അയകുന്നവര്‍ അതതു ഭാഷകളില്‍ രചന നിര്‍വഹിച്ച് മൈക്രോ സോഫ്റ്റ് വേര്‍ഡ് ഫോര്‍മാറ്റില്‍, രചയിതാവിന്റെ സ്‌കാന്‍ ചെയ്ത ഫോട്ടോ സഹിതം അയകേണ്ടാതാണ്. കൃതികളില്‍ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ സൂക്ഷ്മ പരിശോധനകുശേഷം യോഗ്യമായവ സ്മരണികയില്‍ പ്രസിധികരികും. കൃതികളുടെ യോഗ്യത നിര്‍ണയം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തം ആയിരിക്കും.
കൃതികള്‍ അയകേണ്ട ഇമെയില്‍ വിലാസം: londonhinduaikyavedi@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 07828137478, 07932635935

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.