ജെയ്‌സ് ജോസഫ്: നാടെങ്ങും ഓണാഘോഷം അരങ്ങു തകര്‍ക്കെ സംഘടനയിലെ എല്ലാ അംഗങ്ങളും പ്രേമം സ്‌റ്റൈല്‍ ഡ്രസ് കോഡില്‍ എത്തി ഓണാഘോഷം അടിപൊളിയാക്കിയതിന്റെ ആവേശത്തിലാണ് വെഡ്‌നെസ്ഫീല്‍ഡ് മലയാളികള്‍ .ബര്‍മിംഗ്ഹാമിനടുത്ത് വെഡ്‌നെസ്ഫീല്‍ഡില്‍ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയാണ് വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസ്.
സംഘടനയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടു വയസുകാരന്‍ അടക്കം എല്ലാ പുരുഷന്മാരും കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും ധരിച്ചാണ് ആഘോഷത്തിന് എത്തിയത്.സ്ത്രീകളും പെണ്‍കുട്ടികുട്ടികളും പരമ്പരാഗത കേരളീയ വേഷം ധരിച്ചാണ് ആഘോഷങ്ങള്‍ക്ക് എത്തിച്ചേര്‍ന്നത്.ബില്‍സ്ട്ടനിലെ ക്‌നാനായ ഹാളില്‍ നടന്ന ആഘോഷങ്ങള്‍ പങ്കെടുത്തവര്‍ക്ക് വര്‍ണക്കാഴ്ചയായി മാറി. വാമിന്റെ ഭാരവാഹികളും മാതാപിതാക്കളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് അത്തപ്പൂക്കളം,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ എന്നിവ നടന്നു. വാമിലെ അംഗങ്ങള്‍ സ്വയം പാകം ചെയ്ത വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ഏവര്‍ക്കും ദൃശ്യവിസ്മയത്തിന്റെ മണിക്കൂറുകള്‍ സമ്മാനിച്ചു.മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍
നല്‍കുകയുണ്ടായി..വാം പ്രസിഡന്റ് സാനു ജോസഫ് ,സെക്രട്ടറി ജെയ്‌സ് ജോസഫ്,ട്രഷറര്‍ ദീപു അഗസ്റ്റിന്‍ ഓണാഘോഷത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ ഫിനു പോള്‍സന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല